ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലീഗ് ഘട്ടം ഇന്നത്തോടെ അവസാനിച്ചു. എന്ന് SRH വിജയിക്കുകയും രാജസ്ഥാൻ റോയൽസിന്റെ മത്സരം മഴയിൽ പോവുകയും ചെയ്തതോടെ എലിമിനേറ്ററും ക്വാളിഫയറും തീരുമാനമായി. ലീഗൽ ഒന്നാം സ്ഥാനത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രണ്ടാം സ്ഥാനത്ത് സൺറൈസേഴ്സ് ഹൈദരബാദും ആണ് ഫിനിഷ് ചെയ്തത്. ഇരുവരും ക്വാളിഫയറിൽ മെയ് 21ന് ഏറ്റുമുട്ടും.
മൂന്നാമത് ഫിനിഷ് ചെയ്ത രാജസ്ഥാൻ റോയൽസും നാലാമത് ഫിനിഷ് ചെയ്ത ആർ സി ബിയും തമ്മിൽ 22ന് എലിമിനേറ്ററിലും ഏറ്റുമുട്ടും. ക്വാളിഫൈയറിൽ വിജയിക്കുന്നവർ നേരെ ഫൈനലിലേക്കും കോളിഫയറിൽ പരാജയപ്പെടുന്നവർ എലിമിനേറ്ററിലെ വിജയികളുമായും ഏറ്റുമുട്ടും.
ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമെന്ന് ആദ്യ ഏഴ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ കരുതിയിരുന്ന രാജസ്ഥാൻ റോയൽസ് ആണ് ഇപ്പോൾ കഷ്ടിച്ച് മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തിരിക്കുന്നത്. അവസാന അഞ്ചു മത്സരങ്ങളിൽ ഒന്നുപോലും വിജയിക്കാനാവാത്ത രാജസ്ഥാൻ റോയൽസ് ആണ് പ്ലേ ഓഫിൽ എത്തിയ 4 ടീമുകളിൽ ഏറ്റവും മോശം ഫോമിലുള്ള ടീം.
തുടർച്ചയായ ആറു മത്സരങ്ങൾ വിജയിച്ചെത്തുന്ന ആർ സി ബിക്കെതിരായ മത്സരം സഞ്ജു സാംസനും ടീമിനും അത്ര എളുപ്പമായിരിക്കില്ല. മെയ് മാസത്തിൽ ഒരു മത്സരം പോലും വിജയിക്കാത്ത ടീമാണ് രാജസ്ഥാൻ. മെയ് മാസത്തിൽ കളിച്ച എല്ലാ മത്സരങ്ങളും വിജയിച്ചാണ് ആർസിബി വരുന്നത്. സഞ്ജു സാംസനും വിരാട് കോലിയും അവരുടെ ആദ്യ ഐപിഎൽ കിരീടമാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ വാശിയേറിയ പോരാട്ടം മെയ് 22ന് കാണാനാകും എന്ന് പ്രതീക്ഷിക്കാം.
ലീഗിൽ ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഹൈദരാബാദും അവർ അർഹിച്ച സ്ഥാനങ്ങൾ തന്നെയാണ് ഫിനിഷ് ചെയ്തിരിക്കുന്നത്. ഈ സീസണിൽ ഏറ്റവും ആക്രമിച്ചു കളിച്ച രണ്ട് ടീമുകളാണ് കൊൽക്കത്തയും സൺറൈസേഴ്സ് ഹൈദരാബാദും. ഇരുവരും ആണ് മറ്റു ടീമുകൾക്കിടയിൽ വളരെ വലിയ ആധിപത്യം സ്ഥാപിച്ചു കൊണ്ടുള്ള വിജയങ്ങൾ നേടിയത്. ഏറ്റവും ശക്തരായ രണ്ടു ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആ മത്സരവും പൊടിപ്പാറും എന്ന് പ്രതീക്ഷിക്കാം.