“മഴക്ക് ശേഷം ബാറ്റിംഗ് പ്രയാസമായിരുന്നു, 150 പോലും എടുക്കാൻ ആകില്ല എന്ന് തോന്നി” – ഫാഫ് ഡുപ്ലസിസ്

Newsroom

ചെന്നൈക്ക് എതിരായ മത്സരത്തിൽ മഴ ഇടവേള കഴിഞ്ഞ് കളി പുനരാരംഭിച്ചപ്പോൾ ബാറ്റിംഗ് വളരെ ദുഷ്കരമാായിരുന്നു എന്ന് ആർ സി ബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലസിസ്. ടെസ്റ്റ് പിച്ച് പോലെ ഉണ്ടായിരുന്നു എന്നും അവിടെ നിന്ന് 200 റൺസ് എത്തിയത് അത്ഭുതകരമാണെന്നും ഫാഫ് മത്സര ശേഷം പറഞ്ഞു. ആർ സി ബി 218 റൺസ് ആയിരുന്നു എടുത്തത്. വിജയിച്ച് അവർക്ക് പ്ലേ ഓഫ് ഉറപ്പിക്കാനും ആയി.

മഴ 24 05 18 23 53 00 165

അവിശ്വസനീയം ആയിരുന്നു ഈ രാത്രി. ഒരു വിജയത്തോടെ ബെംഗളൂരുവിലെ സീസൺ അവസാനിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഞാൻ ഇതുവരെ കളിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കഠിനമായ പിച്ചായിരുന്നു ഇതെന്ന് എനിക്ക് തോന്നി. ഫാഫ് പറഞ്ഞു.

മഴയുടെ ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ഞാനും വിരാടും 140-150 എന്ന സ്കോർ നേടുന്നതിനെ കുറിച്ച് ആയുരുന്നു സംസാരിച്ചത്. അത്ര പ്രയാസകരമായിരുന്നു ബാറ്റിംഗ്. റാഞ്ചിയിലെ ടെസ്റ്റിലെ 5ആമത്തെ ദിവസത്തെ പിച്ച് പോലെയാണ് പിച്ച് മഴക്ക് ശേഷം പെരുമാറിയത്. അവിടെ 200 നേടിയത് അവിശ്വസനീയമാണ്. ആർ സി ബി ക്യാപ്റ്റൻ പറഞ്ഞു.