വാൻ ഡെ ബീക് തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തന്നെ

Newsroom

Picsart 24 05 12 20 04 10 170
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം വാൻ ഡെ ബീക് തിരികെ ക്ലബിലേക്ക് തന്നെ വരും. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോൺ അടിസ്ഥാനത്തിൽ വാൻ ഡെ ബീകിനെ ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ട് സൈൻ ചെയ്തിരുന്നു. അവർക്ക് വാൻ ഡെ ബീകിനെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ ഓപ്ഷൻ ഉണ്ടായിരുന്നു. എന്നാൽ താരത്തിന്റെ പ്രകടനത്തിൽ തൃപ്തരല്ലാത്ത ഫ്രാങ്ക്ഫർട് താരത്തെ വാങ്ങില്ല..

വാൻ ഡെ ബീക് യുണൈറ്റഡ് 23 06 07 11 12 34 787

15 മില്യൺ നൽകിയാൽ വാൻ ഡെ ബീകിനെ ഫ്രാങ്ക്ഫർടിന് സ്വന്തമാക്കാമായിരുന്നു. എന്നാൽ അവർ അതിന് തയ്യാറാകില്ല എന്ന് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. വാൻ ഡെ ബീക് മാഞ്ചസ്റ്ററിൽ തിരികെയെത്തും. ഈ സമ്മറിൽ താരത്തെ വിൽക്കാൻ തന്നെയാണ് യുണൈറ്റഡ് ഉദ്ദേശിക്കുന്നത്.

മൂന്ന് സീസണിൽ അധികമായി ക്ലബിൽ എത്തിയിട്ട് എങ്കിലും ഓർമ്മിക്കാൻ ഒരു നല്ല പ്രകടനം പോലും വാൻ ഡെ ബീക് മാഞ്ചസ്റ്ററിൽ നടത്തിയിട്ടില്ല. അതിനുള്ള അവസരങ്ങൾ താരത്തിന് കാര്യമായി ലഭിച്ചിട്ടും ഇല്ല. ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതോടെ വാൻ ഡെ ബീക് തിരികെ ഫോമിലേക്ക് എത്തും എന്നായിരുന്നു കരുതിയത്. എന്നാൽ ടെൻ ഹാഗ് വന്നിട്ടും വാൻ ഡെ ബീകിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവസ്ഥ മെച്ചപ്പെട്ടില്ല.

ഡച്ച് യുവതാരം ഒരു സീസൺ മുമ്പ് എവർട്ടണിൽ ലോണിലേക്ക് പോയെങ്കിലും അവിടെയും വാൻ ഡെ ബീകിന് അവിടെയും തിളങ്ങാൻ ആയിരുന്നില്ല.