സിക്സ് അടിയിൽ ഡി വില്ലിയേഴ്സിനൊപ്പം എത്തി ധോണി

Newsroom

ഐ പി എല്ലിലെ സിക്സിന്റെ എണ്ണത്തിൽ ഡി വില്ലിയേഴ്സിനൊപ്പം എത്തി എം എസ് ധോണി‌. ഇന്നലെ ഗുജറാത്തിന് എതിരെ 11 പന്തിൽ 26 റൺസുമായി പുറത്താകാതെ നിന്ന ധോണി മൂന്ന് സിക്സറുകൾ പറത്തിയിരുന്നും ഇതോടെ ഐപിഎല്ലിൽ ധോണിയുടെ ആകെ സിക്സറുകളുടെ എണ്ണം 251 ആയി . ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ എബി ഡിവില്ലിയേഴ്സിന് ഒപ്പം ധോണി ഇതോടെ എത്തി. തൻ്റെ 228 ഐപിഎൽ ഇന്നിംഗ്‌സിലാണ് ധോണി ഈ നാഴികക്കല്ല് നേടിയത്. ഡിവില്ലിയേഴ്‌സ് 170 ഇന്നിംഗ്‌സുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.

ധോണി 24 05 11 00 04 42 836

ഐപിഎല്ലിൽ 250 സിക്‌സറുകൾ തികയ്ക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമായും ധോണി മാറി. 250 ഇന്നിംഗ്‌സുകളിൽ നിന്ന് 276 സിക്‌സറുകൾ നേടിയ രോഹിത് ശർമ്മയുടെയും 241 ഇന്നിംഗ്‌സുകളിൽ നിന്ന് 264 സിക്‌സറുകൾ നേടിയ വിരാട് കോഹ്‌ലിയുടെയും പിന്നിലാണ് ധോണി ഉള്ളത്.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ ബാറ്റർമാർ
1. ക്രിസ് ഗെയ്ൽ – 357 സിക്സറുകൾ
2. രോഹിത് ശർമ്മ – 276 സിക്സറുകൾ
3. വിരാട് കോഹ്‌ലി – 264 സിക്‌സറുകൾ
4. എബി ഡിവില്ലിയേഴ്സ് – 251 സിക്സറുകൾ
4. എംഎസ് ധോണി – 251 സിക്സറുകൾ
5. ഡേവിഡ് വാർണർ – 236 സിക്സറുകൾ