“ധോണി ലോകത്ത് ഏത് സ്റ്റേഡിയത്തിൽ ഇറങ്ങിയാലും ഈ സ്നേഹം ലഭിക്കും, ഇത് അത്ഭുതമാണ്” – റാഷിദ് ഖാൻ

Newsroom

ധോണിക്ക് ജനങ്ങൾ നൽകുന്ന സ്നേഹം അത്ഭുതകരമാണെന്ന് അഫ്ഗാനിസ്താൻ താരം റാഷിദ് ഖാൻ. ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സിഎസ്‌കെയ്‌ക്കെതിരായ ഗുജറാത്തിന്റെ മത്സരത്തിന് ശേഷം സംസാരിക്കുക ആയിരുന്നു റാഷിദ് ഖാൻ. ഇന്നലെ ചെന്നൈ തോറ്റു എങ്കിലും ധോണി പവർ ഹിറ്റിംഗുമായി ആരാധകർക്ക് വിരുന്ന് ഒരുക്കിയിരുന്നു. റാഷിദ് ഖാനെ തുടർച്ചയായി രണ്ട് സിക്സും ധോണി അടിച്ചു.

ധോണി 24 05 11 09 53 56 239

ആരാധകർക്കിടയിലും കളിക്കാർക്കിടയിലും ധോണി സൃഷ്ടിച്ച സ്വാധീനത്തെ റാഷിദ് പ്രശംസിച്ചു. ധോണിക്ക് ഒപ്പം കളിക്കുന്ന കളിക്കാർ ഭാഗ്യവാന്മാരാണെന്നും ഈ അനുഭവങ്ങളുടെ ഒരു പങ്ക് അവർക്ക് കിട്ടുന്നുണ്ടെന്നും അഫ്ഗാൻ സ്പിന്നർ പറഞ്ഞു.

“ധോനി ഒരിക്കൽ ലോകത്തെവിടെയുമുള്ള സ്റ്റേഡിയത്തിൽ വന്നാലും, അദ്ദേഹത്തിന് വേറെ ലെവൽ സ്നേഹമാണ് ലഭിക്കുന്നത്. അദ്ദേഹത്തോടൊപ്പം കളിക്കാൻ കഴിയുന്ന ഞങ്ങൾ ഭാഗ്യവാനാണ്, അത്തരം നിമിഷങ്ങളിൽ ഞങ്ങൾക്ക് ഭാഗമാകാനും പങ്കുപറ്റാനും സാധിക്കുന്നു” റാഷിദ് പറഞ്ഞു.