ഇമ്പാക്ട് പ്ലയർ റൂൾ കൂടുതൽ ഇന്ത്യൻ താരങ്ങൾക്ക് അവസരം നൽകുന്നു, ഒരു പരാതിയും കിട്ടിയിട്ടില്ല – ജയ് ഷാ

Newsroom

ഐ പി എല്ലിലെ ഇമ്പാക്ട് പ്ലയർ റൂളിനെ ന്യായീകരിച്ച് ബി സി സി ഐ പ്രസിഡന്റ് ജയ് ഷാ. ഇമ്പാക്ട് പ്ലയർ നല്ലതാണ് എന്നും അത് കൂടുതൽ ഇന്ത്യൻ താരങ്ങൾക്ക് അവസരം നൽകുന്നു എന്നുൻ ജയ് ഷാ പറഞ്ഞു.

ഇമ്പാക്ട് പ്ലയർ 24 05 10 12 28 41 756

അടുത്തിടെ, രോഹിത് ശർമ്മ, ഡേവിഡ് മില്ലർ തുടങ്ങിയ ക്രിക്കറ്റ് താരങ്ങൾ ഇംപാക്റ്റ് പ്ലെയർ റൂളിനെതിരെ രംഗത്ത് വന്നിരുന്നു. അത് ഓൾറൗണ്ടർമാരെ എങ്ങനെ ബാധിക്കുന്നുവെന്നും അവർ പരസ്യമായി വിമർശിച്ചിരുന്നു.

“ഇംപാക്റ്റ് പ്ലെയർ ഒരു പരീക്ഷണമാണ്. രണ്ട് പുതിയ ഇന്ത്യൻ കളിക്കാർക്ക് ഐപിഎല്ലിൽ ഇത് കാരണം അവസരം ലഭിക്കുന്നു. ഇംപാക്റ്റ് പ്ലെയർ നിയമം തുടരുന്നത് സംബന്ധിച്ച് തീരുമാനിക്കുന്നതിന് മുമ്പ് ഞങ്ങൾ ഫ്രാഞ്ചൈസികളുമായും ബ്രോഡ്കാസ്റ്റർമാരുമായും ചർച്ച ചെയ്യും. ഇത് ശാശ്വതമല്ല, പക്ഷേ ആർക്കും ഇപ്പോൾ പരാതി ഇല്ല. നിയമത്തിനെതിരായി ഒരു ഫീഡ്‌ബാക്കും ആരും നൽകിയിട്ടില്ല.” ജയ് ഷാ പറഞ്ഞു.