എഫ്സി ബാഴ്സലോണ താരം സെർജിന്യോ ഡെസ്റ്റ് വീണ്ടും ബാഴ്സയിലേക്ക് തന്നെ തിരിച്ചെത്തും. പി എസ് വി ഐന്തോവനിൽ ലോണിൽ കളിക്കുക ആയിരുന്ന ഡെസ്റ്റ് അവിടെ സ്ഥിര കരാർ ഒപ്പുവെക്കേണ്ടതായിരുന്നു. എന്നാൽ അവസാന മാസം ഒരു വലിയ പരിക്ക് നേരിടേണ്ടി വന്നത് ഡെസ്റ്റിന് തിരിച്ചടിയായി. ഇതോടെ പി എസ് വി താരത്തെ സൈൻ ചെയ്യാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറി.
ഡെസ്റ്റ് ഇനി ബാഴ്സലോണയിൽ തിരികെയെത്തും. തുടർ ചികിത്സകൾ അവിടെ ആകും. ആറ് മാസത്തോളം ഡെസ്റ്റിന് നഷ്ടമാകും. ഇതോടെ അടുത്ത സീസൺ തുടക്കത്തിൽ ഡെസ്റ്റ് ബാഴ്സക്ക് ഒപ്പം തന്നെയാകും ഉണ്ടാവുക.
മുൻ അയാക്സ് താരമായ ഡെസ്റ്റ് ബാഴ്സലോണയിൽ ഒരിക്കലും തിളങ്ങിയിരുന്നില്ല. നേരത്തെ ബാഴ്സയിൽ ഇരിക്കെ ലോണിൽ മിലാനു വേണ്ടിയും ഡെസ്റ്റ് കളിച്ചിരുന്നു.