ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും പരാജയം. അവർ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 24 റൺസിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്. 170 എന്ന ലക്ഷ്യം നോക്കി ഇറങ്ങിയ മുംബൈക്ക് 145 റൺസ് മാത്രമെ എടുക്കാൻ ആയുള്ളൂ. മുംബൈക്ക് ഇത് സീസണിലെ എട്ടാം പരാജയമാണ്. ഈ തോൽവി കണക്കിലും മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ. അവസാനിപ്പിച്ചു. കൊൽക്കത്ത ഈ ജയത്തോടെ 14 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്.
ഇന്ന് 170 എന്ന ലക്ഷ്യം പിന്തുടർന്ന മുംബൈ ഇന്ത്യൻസിന് നല്ല തുടക്കം അല്ല ലഭിച്ചത്. 11 റൺസ് എടുത്ത രോഹിത്, 13 റൺസ് എടുത്ത ഇഷൻ കിഷൻ, 11 റൺസ് എടുത്ത നമന്ധീർ, 4 റൺ എടുത്ത തിലക് വർമ്മ, 1 റൺ മാത്രം എടുത്ത ഹാർദിക്, 6 റൺ എടുത്ത വദേര എന്നിവർ അധികം ക്രീസിൽ നിന്നില്ല.
സൂര്യകുമാർ മാത്രമായിരുന്നു മുംബൈയുടെ പ്രതീക്ഷ. 30 പന്തിലേക്ക് സൂര്യകുമാർ 50ൽ എത്തി. അവസാന 6 ഓവറിൽ 60 റൺസ് ആയിരുന്നു മുംബൈക്ക് ജയിക്കാൻ വേണ്ടത്. 16ആം ഓവറിൽ റസൽ സൂര്യകുമാറിനെ പുറത്താക്കിയത് വഴിത്തിരിവായി. 35 പന്തിൽ നിന്ന് 56 റൺസ് ആണ് സൂര്യ എടുത്തത്.
സൂര്യ ഔട്ട് ആകുമ്പോൾ 27 പന്തിൽ 50 റൺസ് ആയിരുന്നു മുംബൈക്ക് വേണ്ടത്. ബാക്കി 3 വിക്കറ്റുകൾ മാത്രവും. സ്റ്റാർക്കിന്റെ ഒരു മികച്ച ഓവർ ഇത് അവസാന 3 ഓവറിൽ 43 എന്നാക്കി. ഇത് 2 ഓവറിൽ 32 ആയി.
19ആം ഓവറിൽ സ്റ്റാർകിന്റെ ആദ്യ പന്തിൽ ടിം ഡേവിഡ് 6 അടിച്ചു എങ്കിലും രണ്ടാം പന്തിൽ പുറത്തായി. ഇതോടെ മുംബൈയുടെ പ്രതീക്ഷകൾ അവസാനിച്ചു. പിന്നാലെ വന്ന പിയുഷ് ചൗള അടുത്ത പന്തിൽ തന്നെ പുറത്തായി. ഈ ഓവറിൽ കോറ്റ്സിയെ കൂടെ പുറത്താക്കി സ്റ്റാർക്ക് വിജയം ഉറപ്പിച്ചു.
ഇന്ന് ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) തുടക്കത്തിൽ പതറിയെങ്കിലും അവർ പൊരുതാവുന്ന സ്കോറിലേക്ക് എത്തിയിരുന്നു. ഒരു ഘട്ടത്തിൽ 57-5 എന്ന നിലയിൽ പതറിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രക്ഷിച്ചത് മനീഷ് പാണ്ഡെയും വെങ്കിടേഷ് അയ്യറും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. അവർ 19/5 ഓവറിൽ 169 റൺസ് ആണ് എടുത്തത്. വെകിടേഷ് 70 റൺസ് എടുത്ത് ടോപ് സ്കോറർ ആയി.
ഇന്ന് തുടക്കത്തിൽ 5 റൺസ് എടുത്ത സാൾട്ട്, 8 റൺസ് എടുത്ത നരൈൻ, 13 റൺസ് എടുത്ത് രഘുവംശി, 5 റൺസ് എടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ, 9 റൺസ് എടുത്ത് റിങ്കു സിംഗ് എന്നിങ്ങനെ മുൻ നിര ബാറ്റർമാർ നിരാശപ്പെടുത്തി.
അപ്പോഴാണ് കൊൽക്കത്ത ഇമ്പാക്ട് പ്ലെയർ ആയി മനീഷ് പാണ്ടെയെ ഇറക്കിയത്. പിന്നീട് മനീഷും വെങ്കിടേഷും ചേർന്ന് മികച്ച സ്കോറിലേക്ക് കൊൽക്കത്തയെ നയിച്ചു. മനീഷ് 31 പന്തിൽ 42 റൺസ് എടുത്ത് നിർണായക ഇന്നിംഗ്സ് കളിച്ചു.
ഈ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷം വീണ്ടും കൊൽക്കത്ത തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുത്തി.
റസൽ 2 പന്തിൽ 7 റൺസ് എടുത്ത് റണ്ണൗട്ട് ആയത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. പിന്നാലെ രമൺദീപ് (2), സ്റ്റാർക്ക് (0) എന്നിവർ ബുമ്രയുടെ പന്തിൽ പോയി.
വെങ്കിടേഷ് അയ്യർ 51 പന്തിൽ 70 റൺസും എടുത്തു. 3 സിക്സും 6 ഫോറും വെങ്കിടേഷ് അടിച്ചു.
മുംബൈ ഇന്ത്യൻസിനായി തുഷാരയും ബുമ്രയും 3 വിക്കറ്റു വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യ 2 വിക്കറ്റും വീഴ്ത്തി.