ഇന്ന് മുംബൈ ഇന്ത്യൻസ് എതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (KKR) തുടക്കത്തിൽ പതറിയെങ്കിലും അവർ പൊരുതാവുന്ന സ്കോറിലേക്ക് എത്തി. ഒരു ഘട്ടത്തിൽ 57-5 എന്ന നിലയിൽ പതറിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ രക്ഷിച്ചത് മനീഷ് പാണ്ഡെയും വെങ്കിടേഷ് അയ്യറും ചേർന്നുള്ള ആറാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. അവർ 19/5 ഓവറിൽ 169 റൺസ് ആണ് എടുത്തത്. വെകിടേഷ് 70 റൺസ് എടുത്ത് ടോപ് സ്കോറർ ആയി.
ഇന്ന് തുടക്കത്തിൽ 5 റൺസ് എടുത്ത സാൾട്ട്, 8 റൺസ് എടുത്ത നരൈൻ, 13 റൺസ് എടുത്ത് രഘുവംശി, 5 റൺസ് എടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ, 9 റൺസ് എടുത്ത് റിങ്കു സിംഗ് എന്നിങ്ങനെ മുൻ നിര ബാറ്റർമാർ നിരാശപ്പെടുത്തി.
അപ്പോഴാണ് കൊൽക്കത്ത ഇമ്പാക്ട് പ്ലെയർ ആയി മനീഷ് പാണ്ടെയെ ഇറക്കിയത്. പിന്നീട് മനീഷും വെങ്കിടേഷും ചേർന്ന് മികച്ച സ്കോറിലേക്ക് കൊൽക്കത്തയെ നയിച്ചു. മനീഷ് 31 പന്തിൽ 42 റൺസ് എടുത്ത് നിർണായക ഇന്നിംഗ്സ് കളിച്ചു.
ഈ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷം വീണ്ടും കൊൽക്കത്ത തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുത്തി.
റസൽ 2 പന്തിൽ 7 റൺസ് എടുത്ത് റണ്ണൗട്ട് ആയത് കൊൽക്കത്തയ്ക്ക് തിരിച്ചടിയായി. പിന്നാലെ രമൺദീപ് (2), സ്റ്റാർക്ക് (0) എന്നിവർ ബുമ്രയുടെ പന്തിൽ പോയി.
വെങ്കിടേഷ് അയ്യർ 51 പന്തിൽ 70 റൺസും എടുത്തു. 3 സിക്സും 6 ഫോറും വെങ്കിടേഷ് അടിച്ചു.
മുംബൈ ഇന്ത്യൻസിനായി തുഷാരയും ബുമ്രയും 3 വിക്കറ്റു വീതം വീഴ്ത്തി. ഹാർദിക് പാണ്ഡ്യ 2 വിക്കറ്റും വീഴ്ത്തി.