ഈ സീസൺ IPL-ൽ ആദ്യമായി ധോണി ഔട്ട് ആയി

Newsroom

അവസാനം എംഎസ് ധോണി ഔട്ടായി. ഈ ഐപിഎല്ലിൽ ഇന്ന് ആദ്യമായാണ് ധോണി ഔട്ടായത്. ഇതുവരെ ഈ സീസണിൽ ധോണി ഔട്ട് ആയിട്ടുണ്ടായിരുന്നില്ല. ഇന്ന് പഞ്ചാബിന് എതിരായ മത്സരത്തിൽ അവസാന പന്തിൽ ഒരു രണ്ട് ഓടവെ റണ്ണൗട്ട് ആയാണ് ധോണി പുറത്തായത്. ഇതിനു മുമ്പ് നടന്ന ഒമ്പത് മത്സരങ്ങളിലും ധോണി പുറത്തായിരുന്നില്ല.

ധോണി 24 04 14 21 32 08 272

ഇന്ന് 11 പന്തൽ പതിനാല് റൺസ് എടുത്താണ് ധോണി പുറത്തായത്. ഇതിനുമുമ്പ് ബാറ്റ് കിട്ടിയ 7 മത്സരങ്ങളിലും ധോണി നോട്ടൗട്ട് ആയിരുന്നു. ഡൽഹി ക്യാപിറ്റൽസിന് എതിരെ 37 റൺസ് എടുത്ത് നോട്ടൗട്ട്, സൺറൈസസിനും കൊൽക്കത്തക്കും എതിരെ ഓരോ റൺസ് എടുത്ത് നോട്ടൗട്ട്, മുംബൈ ഇന്ത്യൻസിനെതിരെ 20 റൺസ് എടുത്തു നോട്ടൗട്ട്് ലക്നോനെതിരെ ഒരു മത്സരത്തിൽ 28 റൺസും ഒരു മത്സരത്തിൽ നാല് റൺസും എടുത്തു നോട്ടൗട്ട്, അവസാന മത്സരത്തിൽ സൺറൈസസിനെതിരെ നാല് റൺസ് എടുത്ത് നോട്ടൗട്ട് ഇങ്ങനെയായിരുന്നു ധോണിയുടെ ഇതിനു മുന്നേയുള്ള ഇന്നിങ്സുകൾ.

ധോണിയുടെ ഈ ഐപിഎലല്ലിലെ ശരാശരി ഇപ്പോൾ 110 ആണ്.