മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ലോണിൽ ലാലിഗയിൽ കളിക്കുന്ന മേസൺ ഗ്രീൻവുഡിനെ യുണൈറ്റഡ് തിരികെ ടീമിലേക്ക് കൊണ്ടുവരില്ല. താരത്തെ വിൽക്കാൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉദ്ദേശം എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഗ്രീൻവുഡിനെ വിട്ട് പൈസയാക്കാനും അങ്ങനെ വരുന്ന പണം FFP-ക്ക് സഹായകമാകും എന്നും യുണൈറ്റഡ് മാനേജ്മെന്റ് ചിന്തിക്കുന്നു.
ലാലിഗ ക്ലബായ ഗെറ്റഫെക്ക് വേണ്ടിയാണ് ഗ്രീൻവുഡ് ഇപ്പോൾ കളിക്കുന്നത്. താരം അവിടെ നല്ല പ്രകടനം നടത്തുന്നുണ്ട്. നല്ല ഓഫർ ലഭിക്കുക ആണെങ്കിൽ ഗ്രീൻവുഡിനെ വിൽക്കാൻ തന്നെയാകും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുക. പുതിയ ക്ലബ് ഉടമകൾ ഗ്രീൻവുഡിനെ ക്ലബിൽ നിലനിർത്താനുള്ള സാധ്യതകൾ നേരത്തെ ആലോചിച്ചിരുന്നു. പക്ഷെ ഫിനാൻഷ്യൽ ഫെയർ പ്ലേ ഇഷ്യു മുന്നിൽ ഉള്ളത് കൊണ്ട് ഗ്രീൻവുഡിനെ വിൽക്കാൻ തന്നെയാണ് അവർ ആലോചിക്കുന്നത്.
തന്റെ കാമുകിയെ ആക്രമിച്ചതിന് അറസ്റ്റിലായതിന് ശേഷ ഗ്രീൻവുഡ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചിട്ടില്ല. അതിനു മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി 81 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 22 ഗോളുകൾ ക്ലബിനായി നേടിയിരുന്നു.