റിങ്കു സിംഗിനേയും രവി ബിഷ്ണോയിയെയും ഒഴിവാക്കിയതിനെ വിമർശിച്ച് ഇർഫാൻ പത്താൻ. ടി20 ലോകകപ്പിൽ റിംഗു സിംഗിനും രവി ബിഷ്ണോയ്ക്കും ആദ്യ 15ൽ ഇടം ലഭിച്ചിരുന്നില്ല. ഇരുവരും ടീമിൽ ഉണ്ടാകണമായിരുന്നു എന്ന് ഇർഫാൻ പറഞ്ഞു. ഇന്ന് ഇന്ത്യ ലോകകപ്പ് സ്കോഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ട്വിറ്ററിൽ പ്രതികരിക്കുകയായിരുന്നു പത്താൻ.
റിങ്കു സിംഗ് ഇന്ത്യക്കായി നടത്തിയ പ്രകടനങ്ങൾ ഇന്ത്യ പരിഗണിക്കണമായിരുന്നു എന്നും അത് മറക്കരുത് എന്നും ഇർഫാൻ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യക്കായി അടുത്തിടെ അരങ്ങേറിയ റിങ്കു ആകെ 11 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 89 ആണ് റിംഗുവിന്റെ ശരാശരി. 170നു മുകളിൽ സ്ട്രൈക്ക് റേറ്റും ഉണ്ട്. എന്നാൽ റിങ്കിവിന് ടീമിൽ സ്ഥാനം കിട്ടിയില്ല. ടീമിനൊപ്പം യാത്ര ചെയ്യുന്ന റിസേർവ്സിൽ റിങ്കു ഉണ്ട്.
രവി ബിഷ്ണോയ് ഐ എസി സി റാങ്കിൽ ആറാം സ്ഥാനത്താണുള്ളത്. റാങ്കിംഗിൽ ആറാം സ്ഥാനത്ത് ഉള്ള ഒരു കളിക്കാരൻ ഇന്ത്യൻ ടീമിൽ ഇല്ലാ എന്നത് അത്ഭുതമാണെന്ന് ഇർഫാൻ കുറിച്ചു. ചാഹൽ, കുൽദീപ്, അക്സർ, രവീന്ദ്ര ജഡേജ എന്നിവരാണ് ഇന്ത്യയുടെ സ്പിന്‍ ഓപ്ഷനുകൾ.