സമ്മർദ്ദത്തിൽ പതറാതെ മാഞ്ചസ്റ്റർ സിറ്റി. പ്രീമിയർ ലീഗിൽ ആഴ്സണൽ മുന്നിൽ ഉയർത്തുന്ന സമ്മർദ്ദങ്ങളിൽ പതറാതെ മാഞ്ചസ്റ്റർ സിറ്റി. ഇന്ന് അവർ ഒരു നിർണായക വിജയത്തോടെ ആഴ്സണലിന്റെ തൊട്ടു പിന്നിലെത്തി. ഇന്ന് നോടിങ്ഹാം ഫോറസ്റ്റിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 79 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ആഴ്സണലിന് 80 പോയിൻറ് ആണുള്ളത്. എന്നാൽ ആഴ്സണലിനേക്കാൾ ഒരു മത്സരം കുറവാണ് മാഞ്ചസ്റ്റർ സിറ്റി കളിച്ചത്.
ഇന്ന് മത്സരത്തിന്റെ 32ആം മിനിറ്റിൽ ഡിഫൻഡർ ഗാഡിയോളിന്റെ ഫിനിഷൽ ആയിരുന്നു സിറ്റി ലീഡ് എടുത്തത്. കെവിൻ ഡിബ്രുയിനെ ആണ് സിറ്റിക്ക് ആദ്യ ഗോൾ ഒരുക്കി നൽകിയത്. രണ്ടാം പകുതിയിൽ 71ആം മിനുട്ടിൽ സിറ്റി ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിച്ചു. ഈ ഗോളും ഒരുക്കിയത് ഡി ബ്രുയിനെ തന്നെയായിരുന്നു.
ഇനി മാഞ്ചസ്റ്റർ സിറ്റിക്ക് നാലു മത്സരങ്ങളും ആഴ്സണലിന് മൂന്ന് മത്സരങ്ങളും ആണ് ലീഗിൽ ബാക്കിയുള്ളത്. സിറ്റി ശേഷിക്കുന്ന നാല് മത്സരങ്ങളും വിജയിക്കുകയാണെങ്കിൽ അവർക്ക് കിരീടത്തിൽ എത്താം. ഇന്ന് പരാജയപ്പെട്ട നോടിങ്ഹാം ഫോറസ്റ്റ് 30 പോയിന്റുമായി പതിനേഴാം സ്ഥാനത്താണ് നിൽക്കുന്നത്.