എട്ടാം നമ്പറിൽ ഇറങ്ങി അര്‍ദ്ധ ശതകം, മുംബൈയെ വിറപ്പിച്ച് കീഴടങ്ങി അശുതോഷ് ശര്‍മ്മയും പഞ്ചാബും

Sports Correspondent

Ashutoshsharma
Download the Fanport app now!
Appstore Badge
Google Play Badge 1

അശുതോഷ് ശര്‍മ്മയുടെ വെടിക്കെട്ട് ബാറ്റിംഗിനെ അതിജീവിച്ച് മുംബൈയുടെ വിജയം. ഇന്ന് 193 റൺസ് ലക്ഷ്യം തേടിയിറങ്ങിയ പഞ്ചാബ് ഒരു ഘട്ടത്തിൽ 14/4 എന്ന നിലയിൽ തകര്‍ന്നടിഞ്ഞ ശേഷം ശശാങ്ക് സിംഗ് – അശുതോഷ് ശര്‍മ്മ എന്നിവരുടെ ബാറ്റിംഗ് മികവിൽ മുംബൈയുടെ സ്കോറിന് 9 റൺസ് അകലെ വരെ എത്തുകയായിരുന്നു. 19.1 ഓവറിൽ പഞ്ചാബ് 183 റൺസിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

Mumbaiindians

പ്രഭ്സിമ്രാന്‍ സിംഗിനെ ആദ്യ ഓവറിൽ തന്നെ ജെറാള്‍ഡ് കോയെറ്റ്സേ പുറത്താക്കിയപ്പോള്‍ രണ്ടാം ഓവറിൽ റൈലി റൂസ്സോവിനെ തകര്‍പ്പനൊരു യോര്‍ക്കറിലൂടെ ജസ്പ്രീത് ബുംറ പുറത്താക്കി. അതേ ഓവറിലെ അവസാന പന്തിൽ സാം കറനെയും ബുംറ മടക്കിയയ്ച്ചപ്പോള്‍ തൊട്ടടുത്ത പന്തിൽ ലിയാം ലിവിംഗ്സ്റ്റണിനെ പുറത്താക്കി കോയെറ്റ്സേ തന്റെ രണ്ടാം വിക്കറ്റ് നേടി.

Punjabrilee

14/4 എന്ന നിലയിലേക്ക് വീണ പഞ്ചാബിനെ ശശാങ്ക് സിംഗ് – ഹര്‍പ്രീത് സിംഗ് ഭാട്ടിയ കൂട്ടുകെട്ട് 35 റൺസ് അഞ്ചാം വിക്കറ്റിൽ നേടി മുന്നോട്ട് നയിച്ചു. 13 റൺസ് നേടി ഭാട്ടിയയെ ശ്രേയസ്സ് ഗോപാലാണ് പുറത്താക്കിയത്. ശശാങ്ക് സിംഗിന് കൂട്ടായി അശുതോശ് ശര്‍മ്മ എത്തിയ ശേഷമാണ് പഞ്ചാബ് കിംഗ്സ് നിരയിൽ റൺ റേറ്റുയര്‍ന്നത്. 17 പന്തിൽ 34 റൺസ് നേടി കൂട്ടുകെട്ടിനെ ജസ്പ്രീത് ബുംറയാണ് ബൗളിംഗിലേക്ക് തിരികെ എത്തി പുറത്താക്കിയത്. 25 പന്തിൽ 41 റൺസ് നേടിയ ശശാങ്കിനെ പുറത്താക്കിയാണ് മുംബൈയ്ക്ക് ബുംറ ബ്രേക്ക്ത്രൂ നൽകിയത്.

അവസാന ആറോവറിൽ 65 റൺസായിരുന്നു പഞ്ചാബിന് നേടാനുണ്ടായിരുന്നത്. കോയെറ്റ്സേ എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ ഹര്‍പ്രീത് ബ്രാര്‍ ബൗണ്ടറി നേടിയപ്പോള്‍ അശുതോഷ് ഒരു ബൗണ്ടറി കൂടി നേടി ഓവറിൽ നിന്ന് 13 റൺസ് നേടി.

Jaspritbumrah

23 പന്തിൽ തന്റെ അര്‍ദ്ധ ശതകം നേടിയ അശുതോഷ് പഞ്ചാബ് പ്രതീക്ഷകള്‍ സജീവമാക്കി നിര്‍ത്തിയപ്പോള്‍ താരം ആകാശ് മാധ്വാലിനെ രണ്ട് സിക്സുകളാണ് നേടിയത്. ഓവറിലെ അവസാന പന്തിൽ ഹര്‍പ്രീത് ബ്രാര്‍ ഒരു സിക്സ് നേടിയപ്പോള്‍ ഓവറിൽ നിന്ന് 24 റൺസാണ് വന്നത്. ഇതോടെ അവസാന നാലോവറിലെ ലക്ഷ്യം 28 റൺസായി.

ജസ്പ്രീത് ബുംറ എറിഞ്ഞ 17ാം ഓവറിൽ പഞ്ചാബ് താരങ്ങള്‍ മൂന്ന് റൺസ് മാത്രമേ നേടിയുള്ളുവെങ്കിലും മുംബൈ പേസര്‍ക്ക് വിക്കറ്റ് നൽകാതിരിക്കുവാന്‍ ഇവര്‍ ശ്രദ്ധിച്ചു. ബുംറ തന്റെ സ്പെല്ലിൽ 21 റൺസ് വിട്ട് നൽകി മൂന്ന് വിക്കറ്റ് നേടുകയായിരുന്നു.

18ാം ഓവറിലെ ആദ്യ പന്തിൽ കോയെറ്റ്സേയെ സിക്സര്‍ പറത്തുവാന്‍ ശ്രമിച്ച അശുതോഷ് ശര്‍മ്മയ്ക്ക് തന്റെ വിക്കറ്റ് നഷ്ടമാകുകയായിരുന്നു. 28 പന്തിൽ 61 റൺസ് നേടിയ താരം പവലിയനിലേക്ക് മടങ്ങുമ്പോള്‍ പഞ്ചാബിന് എട്ടാം വിക്കറ്റാണ് നഷ്ടമായത്.

Ashusthoshcoetzee

57 റൺസാണ് അശുതോഷ് – ഹര്‍പ്രീത് കൂട്ടുകെട്ട് എട്ടാം വിക്കറ്റിൽ നേടിയത്. കോയെറ്റ്സേ എറിഞ്ഞ 18ാം ഓവറിൽ പഞ്ചാബിന് 2 റൺസാണ് നേടാനായത്. അശുതോഷ് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമാകുകയും ചെയ്തു. അവസാന രണ്ടോവറിൽ 23 റൺസായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്.

19 പന്തിൽ 21 റൺസ് നേടി ബ്രാറിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയപ്പോള്‍ പഞ്ചാബിന് 9ാം വിക്കറ്റ് നഷ്ടമായി. കാഗിസോ റബാഡ ഹാര്‍ദ്ദിക്കിനെ സിക്സര്‍ പറത്തിയപ്പോള്‍ അവസാന പന്തിലെ സിംഗിളിലൂടെ താരം സ്ട്രൈക്ക് നിലനിര്‍ത്തി. 12 റൺസായിരുന്നു അവസാന ഓവറിൽ മുംബൈ നേടേണ്ടിയിരുന്നത്.

ആകാശ് മാധ്വാൽ ആദ്യ പന്തിൽ വൈഡ് എറിഞ്ഞപ്പോള്‍ രണ്ടാം പന്തിൽ ഡബിള്‍ ഓടുവാന്‍ ശ്രമിച്ച് കാഗിസോ റബാഡ റണ്ണൗട്ടായപ്പോള്‍ 9 റൺസ് വിജയം മുംബൈ സ്വന്തമാക്കി.