കേരള ബ്ലാസ്റ്റേഴ്സ് യുവതാരങ്ങളെ വളർത്തിയെടുക്കുന്നത് പോലെ മറ്റു ഐ എസ് എൽ ക്ലബുകൾ ചെയ്യുന്നില്ല എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. ഐ എസ് എൽ ക്ലബുകൾ യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള ശ്രമങ്ങൾ നടത്തണം എന്നും ഇന്ത്യൻ ഫുട്ബോളിനും ഐ എസ് എല്ലിനും അതാവശ്യമാണെന്നും ഇവാൻ പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സ് ഐമൻ, അസ്ഹർ, സച്ചിൻ, വിബിൻ, നിഹാൽ എന്നിവരെ വളർത്തിയെടുത്തു. ഈ താരങ്ങൾ ക്ലബിന്റെ അടുത്ത പിരീഡിലേക്കുള്ള താരങ്ങളാണ്. മറ്റു ടീമുകൾ ഇതുപോലെ ചെയ്യുന്നില്ല. ഇവാൻ പറഞ്ഞു.
അടുത്ത സീസണിൽ ഒരു ക്ലബ് കൂടെ ഐ എസ് എല്ലിലേക്ക് വരികയാണ്. പുതിയ താരങ്ങളെ വളർത്തിയില്ല എങ്കിൽ ലീഗിന്റെ നിലവാരത്തെ ബാധിക്കും. ടീമുകൾക്ക് ആവശ്യത്തിന് നല്ല കളിക്കാരെ ലഭിക്കില്ല. ഇവാൻ പറഞ്ഞു.
ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ഇഷ്ടം പോലെ ടാലന്റുകൾ ഉണ്ട്. അവർക്ക് കൃത്യമായ ട്രെയിനിംഗും അവസരവുമാണ് ലഭിക്കാത്തത്. കേരള ബ്ലാസ്റ്റേഴ്സ് ക്ലബിന് കൃത്യമായ ഫിലോസഫി ഈ കാര്യത്തിൽ ഉണ്ട്. യുവതാരങ്ങളെ വളർത്തി കൊണ്ടുവരിക എന്നത് ഈ ക്ലബിന്റെ പോളിസി ആണ്. ഇവാൻ പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിന് ഈ സമൂഹത്തിനോടുള്ള ഉത്തരവാദിത്വം ആണ് അത്. മാത്രമല്ല ഇവിടെ നിന്നു തന്നെയുള്ള താരങ്ങൾ ബ്ലാസ്റ്റേഴ്സിന് ഒരു ക്ലബ് എന്ന നിലയിൽ ഐഡന്റിറ്റിയും നൽകുന്നു എന്നും കോച്ച് പറഞ്ഞു.