മുൻ പോർച്ചുഗീസ് ദേശീയ ടീം പരിശീലകൻ ഫെർണാഡോ സാന്റോസിനെ ഒരു ക്ലബ്ബ് കൂടെ പുറത്താക്കി. തുർക്കി ക്ലബായ ബെസിറ്റ്കസ് ആണ് മൂന്ന് മാസം കൊണ്ട് സാന്റോസിനെ പുറത്താക്കിയത്. അദ്ദേഹത്തിൻറെ കീഴിലെ മോശം പ്രകടനങ്ങൾ ആണ് അദ്ദേഹം പെട്ടെന്ന് തന്നെ പുറത്താക്കപ്പെടാൻ കാരണം.
നേരത്തെ പോളണ്ട് ദേശീയ ടീമിൻറെ ചുമതല ഏറ്റിരുന്ന ഫെർണാണ്ടസ് സാബ്റ്റോസ് അവിടെയും മോശം പ്രകടനം കാരണം പെട്ടെന്ന് പുറത്താക്കപ്പെട്ടിരുന്നു. കഴിഞ്ഞ ലോകകപ്പിൽ പോർച്ചുഗലിന്റെ പരിശീലകനായി നടത്തിയ മോശം പ്രകടനങ്ങൾക്ക് പിന്നാലെ പുറത്താക്കപ്പെട്ട ഫെർണാണ്ടോ സാന്റോസിന് പിന്നീട് നല്ല കാലം വന്നിട്ടില്ല. മുമ്പ് പോർച്ചുഗലിനെ യൂറോ കപ്പ് ചാമ്പ്യന്മാരാക്കിയ പരിശീലകനാണ് സാന്റോസ്.