ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ് യോഗ്യതക്ം ആയുള്ള നിർണായക മത്സരത്തിൽ ചെന്നൈയിൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെന്നൈയിൽ വിജയിച്ചത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിലാണ് ചെന്നൈയിൻ വിജയിച്ചത്. ഇതോടെ ചെന്നൈയിൽ പ്ലേ ഓഫ് യോഗ്യതയ്ക്ക് അരികത്ത് എത്തിയിരിക്കുകയാണ്. നോർത്ത് ഈസ്റ്റിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ആകട്ടെ ഇതോടെ അവസാനിക്കുകയും ചെയ്തു.
ഇന്ന് മത്സരത്തിന്റെ ആദ്യ പകുതിയിൽ ഗോളൊന്നും വന്നിരുന്നില്ല രണ്ടാം പകുതിയുടെ തുടക്കത്തിൽ മലയാളി താരം ജിതിനിലൂടെ നോർത്ത് ഈസ്റ്റ് ലീഡ് എടുത്തു. പക്ഷേ പതറാൻ ചെന്നൈ തയ്യാറായില്ല. അവർ അവരുടെ ഹോം ഗ്രൗണ്ടിൽ ശക്തമായി തിരിച്ചടിച്ചു മത്സരത്തിന്റെ 72 മിനിറ്റിൽ ആകാശ് സംഗ്വാനിലൂടെ അവർ സമനില പിടിച്ചു. പിന്നീട് വിജയത്തിനായി ആഞ്ഞു ശ്രമിച്ചു. 91ആം മിനിറ്റിലാണ് വിജയഗോൾ വന്നത്. അങ്കിത് മുഖർജിയുടെ ഒരു ഗംഭീര ഗ്രൗണ്ടർ നോർത്ത് ഈസ് ഗോൾകീപ്പറെ മറികടന്ന് വലയിൽ പതിക്കുകയായിരുന്നു.
ഈ വിജയത്തോടെ ചെന്നൈയിന് 21 മത്സരങ്ങളിൽ നിന്ന് 27 പോയിന്റായി. അവർ ആറാംസ്ഥാനത്ത് നിൽക്കുകയാണ്. ഈസ്റ്റ് ബംഗാളിൽ മാത്രമേ ഇനി ചെന്നൈയിനെ മറികടക്കാൻ ആകൂ. അടുത്ത മത്സരത്തിൽ ഒരു സമനില എങ്കിലും നേടിയാൽ ചെന്നൈയിന് പ്ലേ ഓഫ് യോഗ്യത നേടാം. അല്ലെങ്കിൽ ഈസ്റ്റ് ബംഗാൾ പോയിൻറ് നഷ്ടപ്പെടുത്തിയാലും ചെന്നൈയിന് ആറാം സ്ഥാനം ഉറപ്പിക്കാൻ ആകും.
ഈസ്റ്റ് ബംഗാൾ അവസാന മത്സരത്തിൽ പഞ്ചാബിനെയും ചെന്നൈയിൻ അവസാന മത്സരത്തിൽ എഫ് സി ഗോവയെയും ആണ് നേരിടേണ്ടത്. ഈസ്റ്റ് ബംഗാളിന് ഇപ്പോൾ 24 പോയിന്റാണ് ഉള്ളത്. ചെന്നൈയിന് ഒപ്പം എത്താൻ ആയാൽ അവർക്ക് ഹെഡ് ഹെഡ് ടു ഹെഡ് മികവിൽ ചെന്നൈയിന് മുന്നിൽ ഫിനിഷ് ചെയ്യാൻ ആകും അതുകൊണ്ട് അവസാന മത്സരത്തിൽ ചെന്നൈയിൻ ഒരു പോയിൻറ് നേടുകയോ ഈസ്റ്റ് ബംഗ വിജയിക്കാതിരിക്കുകയോ ചെയ്താൽ അവർക്ക് യോഗ്യത നേടാം.
23 പോയിന്റ് ഉള്ള നോർത്ത് ഈസ്റ്റിന് ഇനി അവസാന മത്സരം വിജയിച്ചാലും ആറാം സ്ഥാനത്ത് എത്താൻ ആകില്ല