ഇസ്രായേലിന് വൻ പരാജയം, ഫലസ്തീന് വൻ വിജയം

Newsroom

ഇസ്രായേൽ യൂറോ കപ്പ് യോഗ്യത പോരാട്ടത്തിൽ വലിയ മാർജിനിൽ പരാജയപ്പെട്ടപ്പോൾ ഫലസ്തീന് ലോകകപ്പ് യോഗ്യത മത്സരത്തിൽ വലിയ വിജയം. ഇസ്രായേൽ ഐസ്ലാന്റിനോട് ആണ് പരാജയപ്പെട്ടത്. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ആയിരുന്നു ഇസ്രായേലിന്റെ തോൽവി. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് അവർ നാലു ഗോൾ വഴങ്ങി പരാജയപ്പെട്ടത്.

ഇസ്രായേൽ 24 03 22 08 55 46 187

31ആം മിനുട്ടിൽ സഹാവി ആണ് ഇസ്രായേലിന് ലീഡ് നൽകിയത്. ഗുഡ്മുണ്ട്സന്റെ ഹാട്രിക്കിലൂടെ തിരിച്ചടിച്ച് വിജയത്തിലേക്ക് എത്താൻ ഐസ്ലൻഡിനായി. 39, 83, 87 മിനുട്ടുകളിൽ ആയിരുന്നു ഗുഡ്മുൻഡ്സന്റെ ഗോളുകൾ. ട്രൗസ്റ്റാസണും ഐസ്ലൻഡിനായി ഗോൾ നേടി. ഈ പരാജയത്തോടെ യൂറോ കപ്പ് യോഗ്യത പ്രതീക്ഷക്ക് വലിയ തിരിച്ചടിയേറ്റു. ഇനി പ്ലേ ഓഫ് ആകും ഇസ്രായേലിന്റെ പ്രതീക്ഷ.

ഫലസ്തീൻ എതിരില്ലാത്ത 5 ഗോളുകൾക്ക് ആണ് ബംഗ്ലാദേശിനെ തോൽപ്പിച്ചത്. ഫലസ്തീനായി ഒദായ് ഡബാഗ് ഹാട്രിക്ക് നേടി. 43, 53, 77 മിനുട്ടുകളിൽ ആയിരുന്നു ദബാഗിന്റെ ഗോളുകൾ. ക്വുൻബാർ 2 ഗോളുകളും നേടി. ഗ്രൂപ്പ് ഐയിൽ ഫലസ്തീൻ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്.