യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ നറുക്കെടുപ്പ് കഴിഞ്ഞു. സൂപ്പർ പോരാട്ടങ്ങൾ ആണ് ക്വാർട്ടറിൽ അരങ്ങേറാൻ പോകുന്നത്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗിലെ ഇതിഹാസം രചിച്ചിട്ടുള്ള റയൽ മാഡ്രിഡ് ആണ് എതിരാളികൾ.
മറ്റൊരു വലിയ ക്വാർട്ടർ ഫൈനൽ പോരാട്ടം നടക്കുന്നത് ബാഴ്സലോണയും പി എസ് ജിയും തമ്മിലാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിന് ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ ആണ് എതിരാാളികൾ. അത്ലറ്റിക്കോ മാഡ്രിഡ് ജർമ്മൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിനെ നേരിടും.
പി എസ് ജി vs ബാഴ്സലോണ പോരാട്ടത്തിലെ വിജയികൾ സെമിയിൽ ഡോർട്മുണ്ട് vs അത്ലറ്റിക്കോ മാഡ്രിഡ് പോരാട്ടത്തിലെ വിജയികളെ ആകും നേരിടുക. രണ്ടാം സെമിയിൽ റയൽ മാഡ്രിഡ് vs മാഞ്ചസ്റ്റർ സിറ്റി മത്സരത്തിലെ വിജയികൾ ബയേൺ മ്യൂണിക്ക് vs ആഴ്സണൽ പോരാട്ടത്തിലെ വിജയികളെ നേരിടും.