ഗംഭീർ കെ കെ ആർ ക്യാമ്പിൽ എത്തി

Newsroom

ഇന്ത്യൻ പ്രീമിയർ ലീഗിന് (ഐപിഎൽ) മുന്നോടിയായി ഗൗതം ഗംഭീർ കൊൽക്കത്തയിൽ എത്തി. മെന്റർ ആയാണ് മുൻ ഇന്ത്യൻ ബാറ്ററും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ മുൻ ക്യാപ്റ്റനുമായ ഗംഭീർ ഇത്തവണ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ സീസണുകളിൽ ഗംഭീർ എൽ എസ് ജിക്ക് ഒപ്പം ആയിരുന്നു.

ഗംഭീർ 24 03 14 22 17 19 476

KKR അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ബ്രോഡ്‌കാസ്റ്റ് ചാനലിൽ ഗംഭീറിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ അപ്‌ലോഡ് ചെയ്തു. മുമ്പ് 2011-ൽ ഗംഭീർ കളിക്കാരനായി കെകെആറിൽ എത്തുകയും അതിനുശേഷം അദ്ദേഹം 2012ലും 2014ലും കെ കെ ആറിനെ കിരീടത്തിൽ എത്തിക്കുകയും ചെയ്തിരുന്നു.

ഗംഭീർ കെകെആർ വിട്ടതിനു ശേഷം ഇതുവരെ അവർ ഐപിഎൽ കിരീടം നേടിയിട്ടില്ല.