80-5 എന്ന നിലയിൽ നിന്ന് വിജയത്തിലേക്ക്!! ഓസ്ട്രേലിയക്ക് ന്യൂസിലൻഡിന് എതിരെ തകർപ്പൻ ജയം

Newsroom

ഓസ്ട്രേലിയ ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ 3 വിക്കറ്റ് വിജയം സ്വന്തമാക്കി. ന്യൂസിലൻഡ് ഉയർത്തിയ 279 എന്ന വിജയ ലക്ഷ്യം ചെയ്സ് ചെയ്ത ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ തുടക്കത്തിൽ പതറി എങ്കിലും അലക്സ് കാരിയും മാർഷും കമ്മിൻസും ചേർന്ന് ഓസ്ട്രേലിയയെ വിജയത്തിലേക്ക് എത്തിക്കുക ആയിരുന്നു‌.

ഓസ്ട്രേലിയ 24 03 11 11 22 50 819

ഒരു ഘട്ടത്തിൽ ഓസ്ട്രേലിയ 80-5 എന്ന നിലയിൽ ആയിരുന്നു‌‌. അവിടെ നിന്ന് മാർഷും അലക്സ് കാരിയുൻ ടീമിനെ കരകയറ്റി. മിച്ച് മാർഷ് 102 പന്തിൽ നിന്ന് 80 റൺസ് എടുത്താണ് പുറത്തായത്. അലക്സ് കാരി 98 റൺസ് എടുത്ത് പുറത്താകാതെ നിന്നു. ഒപ്പം ക്യാപ്റ്റൻ കമ്മിൻസ് 32 റൺസ് എടുത്തും പുറത്താകാതെ നിന്നു.

ഓസ്ട്രേലിയ ഈ വിജയത്തോടെ പരമ്പര 2-0ന് സ്വന്തമാക്കി. ഈ ടെസ്റ്റിൽ ആദ്യ ഇന്നിംഗ്സിൽ ന്യൂസിലൻഡ് 162 റണ്ണിനും രണ്ടാം ഇന്നിംഗ്സിൽ 372 റണ്ണിനും ഓളൗട്ട് ആയിരുന്നു. ഓസ്ട്രേലിയ ആദ്യ ഇന്നിംഗ്സിൽ 256 റൺസ് നേടി ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു.