അവസാന ഓവറിൽ 12 റൺസ്, ബംഗ്ലാദേശിന് കാലിടറി, മൂന്ന് റൺസ് വിജയവുമായി ശ്രീലങ്ക

Sports Correspondent

ബംഗ്ലാദേശിനെതിരെയുള്ള ആദ്യ ടി20യിൽ 3 റൺസിന്റെ ത്രസിപ്പിക്കും വിജയവുമായി ശ്രീലങ്ക. 207 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് ലക്ഷ്യം അവസാന ഓവറിൽ 12 ആക്കി മാറ്റിയെങ്കിലും 34 പന്തിൽ 68 റൺസ് നേടിയ ജാക്കര്‍ അലിയുടെ വിക്കറ്റ് അവസാന ഓവറിൽ വീണത് ബംഗ്ലാദേശിന് തിരിച്ചടിയായി.

Jakerali

അവസാന പന്തിൽ അഞ്ച് റൺസ് വേണ്ടപ്പോള്‍ ഒരു റൺസ് മാത്രം വന്നത് ബംഗ്ലാദേശിന്റെ വിജയ മോഹങ്ങള്‍ ഇല്ലാതാക്കി. ജാക്കര്‍ അലിയ്ക്ക് പുറമെ 31 പന്തിൽ 54 റൺസ് നേടിയ മഹമ്മുദുള്ളയാണ് മറ്റൊരു പ്രധാന സ്കോറര്‍. എട്ട് വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ശ്രീലങ്കയ്ക്കായി ആഞ്ചലോ മാത്യൂസ്, ദസുന്‍ ഷനക, ബിനുര ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ സദീര സമരവിക്രമ(61*), ചരിത് അസലങ്ക(44*), കുശൽ മെന്‍ഡിസ്(59) എന്നിവരുടെ ബാറ്റിംഗ് ശ്രീലങ്കയെ 206/3 എന്ന സ്കോറിലേക്ക് എത്തിക്കുയായിരുന്നു.