ബംഗ്ലാദേശിനെതിരെ ആദ്യ ടി20യിൽ ശ്രീലങ്കയ്ക്ക് 206 റൺസ്

Sports Correspondent

ബംഗ്ലാദേശിനെതിരെ ഒന്നാം ടി20യിൽ മികച്ച സ്കോറുമായി ശ്രീലങ്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് ശ്രീലങ്ക നേടിയത്. ആദ്യ ഓവറിൽ ഓപ്പണര്‍ അവിഷ്ക ഫെര്‍ണാണ്ടോയെ നഷ്ടപ്പെട്ട ശേഷം കുശൽ മെന്‍ഡിസ്, സദീര സമരവിക്രമ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ടീമിനെ മുന്നോട്ട് നയിച്ചത്.

കുശൽ മെന്‍ഡിസ് 36 പന്തിൽ 59 റൺസ് നേടിയപ്പോള്‍ സദീര സമരവിക്രമ 48 പന്തിൽ പുറത്താകാതെ 61 റൺസും ചരിത് അസലങ്ക 21 പന്തിൽ പുറത്താകാതെ 44 റൺസും നേടി.

ഈ കൂട്ടുകെട്ട് നാലാം വിക്കറ്റിൽ 73 റൺസാണ് നേടിയത്.