കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരെ കുറിച്ച് ഓർത്ത് താൻ അഭിമാനം കൊള്ളുന്നു, ഈ വിജയത്തിന്റെ ക്രെഡിറ്റ് അവർക്കാണ് എന്ന് ഇവാൻ

Newsroom

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയ തിരിച്ചുവരവിന്റെ ക്രെഡിറ്റ് താരങ്ങൾക്ക് ആണ് എന്ന് പരിശീലകൻ ഇവാൻ വുകമാനോവിച്. അവർ കാണിച്ച ഫൈറ്റിംഗ് സ്പിരിറ്റ് അവിസ്മരണീയമാണ് എന്നും അവരെ ഓർത്ത് താൻ അഭിമാനം കൊള്ളുന്നു എന്നും ഇവാൻ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് 24 02 25 21 59 10 872

കളിക്കാർ അത്രയ്ക്ക് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ. ഇത് ഒരു കോച്ച് എന്ന രീതിയിൽ തനിക്ക് അഭിമാനം നൽകുന്നു. താരങ്ങൾ ബാഡ്ജിനായും ആരാധകർക്കായും കളിക്കുന്നതാണ് പിച്ചിൽ കണ്ടത്. ഈ വിജയവും സന്തോഷവും അവർ അർഹിക്കുന്നു. അവരെ ഓർത്ത് താൻ സന്തോഷിക്കുന്നു. കോച്ച് മത്സര ശേഷമുള്ള വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഇന്ന് ആദ്യ പകുതിയിൽ 2 ഗോളുകൾക്ക് പിറകിൽ പോയ കേരള ബ്ലാസ്റ്റേഴ്സ് ശക്തമായി തിരിച്ചടിച്ച് ഗോവയ്ക്ക് എതിരെ 4-2ന്റെ വിജയം നേടിയിരുന്നു.