ബാസ്ബോൾ വേണ്ടെന്നു വെച്ചു, ജോ റൂട്ട് ഫോമിൽ എത്തി, ഇംഗ്ലണ്ട് കരകയറുന്നു

Newsroom

Picsart 24 02 23 14 12 10 736
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിൽ രണ്ടാം സെഷനിൽ ഇംഗ്ലണ്ട് കരകയറുന്നു. 112-5 എന്ന നിലയിൽ രണ്ടാം സെഷൻ ആരംഭിച്ച ഇംഗ്ലണ്ട് ഇപ്പോൾ 198-5 എന്ന നിലയിലാണ്‌. ജോ റൂട്ടിന്റെയും ബെൻ ഫോക്സിന്റെയും ക്ഷമയോടെയുള്ള ബാറ്റിംഗ് ആണ് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. ബാസ്ബോൾ ഉപേക്ഷിച്ച ജോ റൂട്ട് പരമ്പരയിൽ ആദ്യമായി ഫോമിൽ എത്തി. 154 പന്തിൽ നിന്ന് 67 റൺസുമായി ജോ റൂട്ട് ക്രീസിൽ ഉണ്ട്. ഒപ്പം 108 പന്തിൽ 28 റൺസുമായി ബെൻ ഫോക്സും ക്രീസിൽ നിൽക്കുന്നു.

ഇന്ത്യ 24 02 23 14 12 20 018

നേരത്തെ ആദ്യ സെഷനിൽ അരങ്ങേറ്റക്കാരൻ ആകാശ് ദീപിന്റെ ഗംഭീര ബൗളിംഗ് ഇന്ത്യക്ക് കരുത്തായിരുന്നു.ഇന്ത്യ വീഴ്ത്തിയ അഞ്ച് വിക്കറ്റിൽ  മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ആകാശ് ദീപ് ആണ്.

ഇന്ത്യ 24 02 23 10 52 00 025

11 റൺസ് എടുത്ത ഡക്കറ്റ് ജുറലിന് ക്യാച്ച് നൽകിയാണ് പുറത്തായത്. ഇതിനു പിന്നാലെ ഒലി പോപ് റൺ ഒന്നും എടുക്കാതെ ആകാശിന് മുന്നിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. 42 റൺസ് എടുത്ത ക്രോലിയുടെ വിക്കറ്റ് തെറിപ്പിക്കാനും ആകാശ് ദീപിന്. മത്സരത്തിൽ ആദ്യ ഓവറിൽ സാക് ക്രോലിയെ ആകാശ് ബൗൾഡ് ആക്കിയിരുന്നു‌. പക്ഷെ ആ ബോൾ നോബോൾ ആയിരുന്നു. ആ നിരാശ അവസാനം സാക്ക് ക്രോലിയെ പുറത്താക്കി കൊണ്ട് തന്നെ ആകാശ് ദീപ് തീർത്തു.

ഇതിനു ശേഷം നന്നായൊ ബാറ്റു ചെയ്ത ബെയർ സ്റ്റോയെ അശ്വിൻ പുറത്താക്കി. 35 പന്തിൽ നിന്ന് 38 റൺസ് എടുത്താണ് താരം പുറത്തായത്‌. ലഞ്ചിന് പിരിയുന്നതിന് തൊട്ടു മുന്നെയുള്ള ബൗളിൽ ബെൻ സ്റ്റോക്സും പുറത്തായി. സ്റ്റോക്സിനെ ജഡേജയാണ് പുറത്താക്കിയത്.