രണ്ടാം ഇന്നിംഗ്സിലും കെയ്ൻ വില്യംസണ് സെഞ്ച്വറി

Newsroom

ദക്ഷിണാഫ്രിക്കക്ക് എതിരായ ടെസ്റ്റിൽ ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി. കളിയുടെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ന്യൂസിലൻഡ് രണ്ടാം ഇന്നിംഗ്സിൽ 179-4 എന്ന നിലയിലാണ്. അവർക്ക് ഇപ്പോൾ 528 റൺസിന്റെ ലീഡ് ഉണ്ട്. ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിംഗ്സിൽ വെറും 162ന് എറിഞ്ഞിടാൻ ന്യൂസിലൻഡിനായിരുന്നു.

കെയ്ൻ 24 02 06 11 09 57 254

ദക്ഷിണാഫ്രിക്കയ്ക്ക് ആയി ബാറ്റു കൊണ്ട് ആരും തിളങ്ങിയില്ല. 45 റൺസ് എടുത്ത കീഗൻ പീറ്റേഴ്സൺ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ ആയത്. ന്യൂസിലൻഡിനായി മാറ്റ് ഹെൻറിയും സാന്റ്നറും 3 വിക്കറ്റുകൾ വീതം വീഴ്ത്തി.

ഫോളോ ഓൺ ചെയ്യിക്കാതെ വീണ്ടും ബാറ്റു ചെയ്ത ന്യൂസിലൻഡിനായി കെയ്ൻ വില്യംസൺ തിളങ്ങി. 132 പന്തിൽ 109 റൺസ് ആണ് കെയ്ൻ വില്യംസൺ എടുത്തത്. ആദ്യ ഇന്നിംഗ്സിലും ജെയ്ൻ വില്യംസൺ സെഞ്ച്വറി നേടിയിരുന്നു.