ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ ഇന്ത്യ മുന്നോട്ട്. വിശാഖപട്ടണത്തിൽ ഇംഗ്ലണ്ടിനെതിരെ 106 റൺസിൻ്റെ വിജയത്തിന് ശേഷം 2023-25 ലെ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് തിരികെയെത്തി. ആദ്യ ടെസ്റ്റ് തോറ്റപ്പോൾ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു.
ഇന്ത്യയുടെ പോയിൻ്റ് ശതമാനം 52.77 ആയി ഉയർന്നു. പോയിൻ്റ് ശതമാനത്തിൽ ആദ്യ അഞ്ച് ടീമുകൾ തമ്മിൽ വെറും 5% വ്യത്യാസം മാത്രമെ ഉള്ളൂ.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെൻ്റിൽ 6 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യൻ ടീം 3 ടെസ്റ്റ് മത്സരങ്ങൾ ജയിക്കുകയും 2 മത്സരം തോൽക്കുകയും ഒരു കളി സമനിലയിലാവുകയും ചെയ്തിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിലും ദക്ഷിണാഫ്രിക്കയിലും ഇന്ന് ഇംഗ്ലണ്ടിനെതിരെയും ഓരോ ടെസ്റ്റ് മത്സരങ്ങൾ വീതം ജയിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനുമെതിരെ ഓരോ മത്സരം തോറ്റു. വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇന്ത്യയുടെ സമനില വന്നത്.
ടേബിൾ: