തീ തുപ്പുന്ന പന്തുകളുമായി ബുമ്ര!! ഇംഗ്ലണ്ട് 253ന് ഓളൗട്ട്, ഇന്ത്യക്ക് 143 റൺസ് ലീഡ്

Newsroom

രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാന സെഷനിൽ ഇന്ത്യ ഇംഗ്ലണ്ടിനെ 253 റണ്ണിന് എറിഞ്ഞിട്ടു. ഇന്ത്യ 143 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടി. 155-4 എന്ന നിലയിൽ അവസാന സെഷൻ തുടങ്ങിയ ഇംഗ്ലണ്ടിനെ ബുമ്ര തന്നെയാണ് തകർത്തത്. 6 വിക്കറ്റുകൾ ആകെ ബുമ്ര വീഴ്ത്തി. അവസാന സെഷനിൽ 25 റൺസ് എടുത്ത ബെയർസ്റ്റോയും 47 റൺസ് എടുത്ത സ്റ്റോക്സും 21 റൺസ് എടുത്ത ഹാർട്ലിയും അവസാനൻ ആൻഡേഴ്സണും ബുമ്രക്ക് മുന്നിൽ വീണു. ഇതിൽ സ്റ്റോക്സിന്റെ വിക്കറ്റ് കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു.

ബുമ്ര 24 02 03 14 16 23 930

ഇന്ന് രാവിലെ 78 പന്തിൽ നിന്ന് 76 റൺസ് എടുത്ത സാക് ക്രോലിയെ അക്സർ പട്ടേൽ പുറത്താക്കി. സാക് ക്രോലിയുടെ ഇന്നിംഗ്സ് ഇന്ത്യക്ക് ഭീഷണി ആയി ഉയർന്നിരുന്നു. 21 റൺസ് എടുത്ത ഡക്കറ്റിനെ കുൽദീപ് ആണ് പുറത്താക്കിയത്. 23 റൺസ് എടുത്ത ഒലി പോപും 5 റൺസ് എടുത്ത ജോ റൂട്ടുമാണ് ബുമ്രക്ക് മുന്നിൽ വീണത്. ഒലി പോപിനെ ഒരു ഗംഭീര യോർക്കറിലൂടെ ആൺ ബുമ്ര പുറത്താക്കിയത്.

ഇന്ത്യക്ക് ആയി ബുമ്ര അഞ്ച് വിക്കറ്റും കുൽദീപ് 3 വിക്കറ്റും അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. 45 റൺസ് മാത്രം വഴങ്ങിയാണ് ബുമ്ര 6 വിക്കറ്റ് വീഴ്ത്തിയത്.