സിക്സര്‍ പറത്തി ശതകം സ്വന്തമാക്കി ജൈസ്വാള്‍

Sports Correspondent

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനിടെ ശതകം നേടി യശസ്വി ജൈസ്വാള്‍. തന്റെ സ്കോര്‍ 94ൽ നിൽക്കെ ടോം ഹാര്‍ട്‍ലിയെ സിക്സര്‍ പറത്തിയാണ് ജൈസ്വാള്‍ ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ രണ്ടാം ശതകം നേടിയത്.

153 പന്തിൽ നിന്നായിരുന്നു ഇന്ത്യയുടെ ഇടംകൈയ്യന്‍ ഓപ്പണറുടെ ശതകം. ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 179/3 എന്ന നിലയിലാണ്.

ജൈസ്വാള്‍അയ്യര്‍

27 റൺസ് നേടിയ ശ്രേയസ്സ് അയ്യരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ജൈസ്വാള്‍ – അയ്യര്‍ കൂട്ടുകെട്ട് 90 റൺസാണ് മൂന്നാം വിക്കറ്റിൽ നേടിയത്. ജൈസ്വാള്‍ 104 റൺസുമായി ക്രീസിൽ നിൽക്കുന്നു.