ഹൈദരബാദ് എഫ് സിയുടെ താരം നിഖിൽ പൂജാരിയെ ബെംഗളൂരു എഫ് സി സ്വന്തമാക്കി. ദീർഘകാല കരാറിൽ ആകും ഇന്ത്യൻ ദേശീയ താരം ബെംഗളൂരുവിൽ എത്തുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരു ഹൈദരബാദിന്റെ ചിങ്ലെൻ സെനയെയും സ്വന്തമാക്കിയിരുന്നു. ഹൈദരാബാദ് എഫ് സിയിലെ സാമ്പത്തിക പ്രതിസന്ധിയാണ് താരങ്ങൾ ക്ലബ് വിടാനുള്ള കാരണം.
2019 മുതൽ നിഖിൽ ഹൈദരാബാദ് എഫ് സിയിൽ ഉണ്ട്. അതിന് മുമ്പ് ക്ലബിന്റെ പേര് പൂനെ സിറ്റി എന്നായിരുന്നപ്പോഴും നിഖിൽ ക്ലബിൽ ഉണ്ടായിരുന്നു. ഈസ്റ്റ് ബംഗാളിൽ നിന്നായിരുന്നു താരം 201 ഈ ക്ലബിലേക്ക് എത്തിയത്. വിങ്ങുകളിലും മിഡ്ഫീൽഡിലും കൂടി കളിക്കാൻ കഴിയുള്ള നിഖിൽ ഇന്ത്യൻ ടീമികെ സ്ഥിരാംഗമാണ്. ഇതുവരെ 23 മത്സരങ്ങൾ ഇന്ത്യക്ക് ആയി കളിച്ചിട്ടുണ്ട്. മഹാരാഷ്ട്രക്കാരനായ പൂജാരി മുംബൈ എഫ് സിയുടെയും ഡോദ്സാൽ എഫ് സിയുടെയും അക്കാദമികളിലൂടെ വളർന്നു വന്ന താരമാണ്.