ജയ്സ്വാളിന്റെ വക ബാസ്ബോൾ, ഇന്ത്യ മികച്ച നിലയിൽ

Newsroom

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ആദ്യ ടെസ്റ്റ് ഒന്നാം ദിനം പിരിയുമ്പോൾ ഇന്ത്യ മികച്ച് നിലയിൽ. 119/1 എന്ന നിലയിൽ ആണ് ഇന്ത്യ ഉള്ളത്. യശസ്വി ജയ്സ്വാൾ ആക്രമിച്ച് കളിച്ച് 70 പന്തിൽ 76 റൺസ് എടുത്തു. 3 സിക്സും 9 ഫോറും ജയ്സ്വാൾ അടിച്ചു. 14 റൺസുമായി ഗില്ലും ക്രീസിൽ ഉണ്ട്. 24 റൺസ് എടുത്ത രോഹിത് ശർമ്മയാണ് പുറത്തായത്.

Picsart 24 01 25 16 43 14 326

നേരത്തെ ഇന്ത്യ ഇംഗ്ലണ്ടിനെ 246ൽ എറിഞ്ഞിട്ടിരുന്നു. 88 പന്തിൽ നിന്ന് 70 റൺസ് എടുത്ത സ്റ്റോക്സ് ആണ് അവർക്ക് മാന്യമായ സ്കോർ നൽകിയത്. ഇന്ത്യക്ക് ആയി രവീന്ദ്ര ജഡേജയും അശ്വിനും 3 വിക്കറ്റുകൾ വീഴ്ത്തി. അക്സർ പട്ടേലും ബുമ്രയും 2 വിക്കറ്റുകൾ വീതവും വീഴ്ത്തി. ഇന്ത്യ ഇപ്പോൾ ഇംഗ്ലണ്ടിന് 127 റൺസ് മാത്രം പിറകിലാണ്.