ഇഷാൻ കിഷനെ ടീമിൽ നിന്ന് ഒഴിവാക്കിയത് അച്ചടക്ക നടപടിയായാണെന്ന് റിപ്പോർട്ട്, നിഷേധിച്ച് ദ്രാവിഡ്

Newsroom

അഫ്ഘാനെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെ അഭാവം അച്ചടക്ക നടപടിയാണെന്ന് റിപ്പോർട്ടുകൾ.വിശ്രമം വേണം എന്നും കുടുൻബത്തോടൊപ്പം സമയം ചിലവഴിക്കണം എന്നും പറഞ്ഞ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് വിശ്രമം വാങ്ങിയ ഇഷാൻ ദുബൈയിൽ ഒരു പാർട്ടിയിൽ പങ്കെടുത്തത് ആണ് ബി സി സി ഐ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ കാരണം എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇഷൻ 23 09 03 11 46 00 123

ഇഷാനു പകരം അഫ്ഗാനെതിരെ സഞ്ജു സാംസണെയും ജിതേഷ് ശർമ്മയെയും ആണ് ഇന്ത്യ വിക്കറ്റ് കീപ്പർമാരായി തിരഞ്ഞെടുത്ത്. ലോകകപ്പ് കഴിഞ്ഞതിനു പിന്നാലെ ഓസ്ട്രേലിയക്ക് എതിരെ നടന്ന ടി20യിലും അതിനു പിന്നാലെ നടന്ന ദക്ഷിണാഫ്രിക്കക്ക് എതിരായ വൈറ്റ് ബോൾ പരമ്പരയിലും കളിക്കാൻ പറ്റില്ല എന്നും വിശ്രമം വേണമെന്നും ഇഷൻ ബി സി സി ഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്ന് ബി സി സി ഐ താരത്തിന് വിശ്രമം നൽകിയിരുന്നില്ല. അതിനു പിന്നാലെ വന്ന ടെസ്റ്റ് പരമ്പരയിലും താരം വിശ്രമം ആവശ്യപ്പെട്ടപ്പോൾ ആണ് ബി സി സി ഐ താരത്തിന്റെ ആവശ്യം അംഗീകരിക്കാൻ തയ്യാറായത്‌ .

അവധി കിട്ടിയ താരം വീട്ടിലേക്ക് പോകാതെ ദുബായിൽ പാർട്ടിക്ക് ആയി പോയത് ഇ ബിസിസിഐ സെലക്ടർമാർക്കും ടീം മാനേജ്‌മെന്റിനും ഇഷ്ടപ്പെട്ടില്ല എന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ ഇന്ത്യൻ കോച്ച് ദ്രാവിഡ് നിഷേധിച്ചു. ഇഷൻ കിഷൻ ബ്രേക്കിലാണ്. അദ്ദേഹം ഇതുവരെ സെലക്ഷന് തയ്യാറാണ് എന്ന് പറഞ്ഞിട്ടില്ല എന്നും ദ്രാവിഡ് പറഞ്ഞു.