ഓസ്ട്രേലിയയെ ഇന്ത്യ 141ന് എറിഞ്ഞിട്ടു, ടിറ്റാസ് സദുവിന് നാലു വിക്ക്

Newsroom

ആദ്യ ടി20 മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഓസ്ട്രേലിയയെ ഇന്ത്യ 141 റണ്ണിന് എറിഞ്ഞിട്ടു. 19കാരിയായ ടിറ്റാസ് സദുവിന്റെ മികച്ച ബൗളിംഗ് പ്രകടനം ആണ് ഇന്ത്യക്ക് കരുത്തായത്. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്താൻ സദുവിനായി. തുടക്കത്തിൽ ഓസ്ട്രേലിയ 33-4 എന്ന നിലയിൽ പരുങ്ങലിലായിരുന്നു.

ഇന്ത്യ 24 01 05 20 39 52 613

അവിടെ നിന്ന് എലിസി പെറിയും ലിച്ഫീൽഡും ചേർന്നാണ് ഓസ്ട്രേലിയയെ കര കയറ്റിയത്‌. പെരി 30 പന്തിൽ 37 റൺസും ലിച്ഫീൽഡ് 32 പന്തിൽ നിന്ന് 49 റൺസും എടുത്തു‌. ഇന്ത്യക്ക് ആയി ശ്രെയങ്ക പട്ടീലും ദീപ്തി ശർമ്മയും ഇരട്ട വിക്കറ്റുകൾ വീതം വീഴ്ത്തി. രേണുക സിങും അമഞ്ചോത് കൗറും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.