ദക്ഷിണാഫ്രിക്കയുടെ പവര്‍പ്ലേ ബാറ്റിംഗ് കാര്യങ്ങള്‍ മാറ്റി മറിച്ചു – സൂര്യകുമാര്‍ യാദവ്

Sports Correspondent

ഇന്ത്യന്‍ ഇന്നിംഗ്സ് കഴിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച സ്കോറാണ് തന്റെ ടീം നേടിയതെന്ന് കരുതിയെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. എന്നാൽ ആദ്യ ഓവറുകളിൽ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്ത രീതി കളി മാറ്റിയെന്ന് ഇന്ത്യന്‍ താരം പറഞ്ഞു.

India

ഒന്നാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ ദക്ഷിണാഫ്രിക്ക 2.5 ഓവറിൽ 42 റൺസാണ് നേടിയത്. ഈ തുടക്കം ടീമിന്റെ ചേസിംഗിന് ഏറെ സഹായകരമായി. വെറ്റ് ബോള്‍ കൊണ്ട് പന്തെറിയുന്നത് പ്രയാസമായിരുന്നുവെന്നും എന്നാൽ ഇത്തരം സാഹചര്യങ്ങള്‍ ഭാവിയിലും ഉണ്ടാകുമെന്നും അതിനാൽ തന്നെ മികച്ച പാഠമായിരുന്നു ഇതെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കി.