മെഗ് ലാനിംഗിന് പകരം ഓസ്ട്രേലിയ അവരുടെ വനിതാ ക്രിക്കറ്റ് ടീമിന്റെ മുഴുവൻ സമയ ക്യാപ്റ്റൻ ആയി അലിസ്സ ഹീലിയെ നിയമിച്ചു. താലിയ മഗ്രാത്ത് വൈസ് ക്യാപ്റ്റനും ആകും. മെഗ് ലാനിംഗ് കഴിഞ്ഞ മാസം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്ക് എതിരായ പരമ്പരക്ക് മുന്നോടിയായാണ് ഓസ്ട്രേലിയ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.
ഡിസംബർ 21 മുതൽ ജനുവരി 9 വരെ നീണ്ടു നിൽക്കുന്ന ഇന്ത്യൻ പര്യടനത്തിൽ ഓസ്ട്രേലിയ ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളും കളിക്കുന്നുണ്ട്.
മുമ്പ് ഇംഗ്ലണ്ട്, അയർലൻഡ്, വെസ്റ്റ് ഇൻഡീസ് എന്നിവയ്‌ക്കെതിരായ പരമ്പരകളിൽ ഇടക്കാല അടിസ്ഥാനത്തിൽ ഓസ്‌ട്രേലിയൻ ടീമിനെ ഹീലി നയിച്ചിട്ടുണ്ട്. മഗ്രാത്തും ടീമിനെ ഇടയ്ക്ക് നയിച്ചിട്ടുണ്ട്.
250-ലധികം അന്താരാഷ്ട്ര മത്സരങ്ങളിൽ കളിച്ച ഹീലി, കഴിഞ്ഞ 14 വർഷമായി ഓസ്‌ട്രേലിയയുടെ ഒപ്പം ഉണ്ട്.