ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിൽ എത്തി

Newsroom

ഒരു മാസത്തോളം നീളുന്ന പര്യടനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിൽ എത്തി. ഇന്ന് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ഉള്ള ടി20 ടീമാണ് ദക്ഷിണാഫ്രിക്കയിൽ എത്തിയത്. ടീമിന്റെ ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്ര വീഡിയോ ബി സി സി ഐ ഇന്ന് പങ്കുവെച്ചു. ടി20 ലോകകപ്പിന് ഇനി അധിക കാലം ഇല്ല എന്നതു കൊണ്ടുതന്നെ ശക്തമായ ടീമിനെ തന്നെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ അയച്ചത്‌. സീനിയർ താരങ്ങളായ കോഹ്ലി, രോഹിത് ശർമ്മ എന്നിവർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. പരിക്ക് കാരണം ഹാർദികും ടീമിനൊപ്പം ഇല്ല.

ഇന്ത്യ 23 12 07 09 33 44 330

ഏകദിന ടീമിലെ അംഗങ്ങളും ടെസ്റ്റ് ടീമിലെ അംഗങ്ങളും അടുത്ത ആഴ്ചകളിൽ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കും. മൂന്ന് ടി20യും 3 ഏകദിനവും 2 ടെസ്റ്റും ആണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നത്. ഡിസംബർ 10ന് ഞായറാഴ്ച ആകും ആദ്യ ടി20 നടക്കുക. ഡിസംബർ 12, 14 തീയതികളിൽ ആകും ബാക്കി മത്സരങ്ങൾ.