43 പന്തിൽ 193 റൺസ്! T10ൽ സർവ്വകാല റെക്കോർഡ് കുറിച്ച് ഹംസ സലീം

Newsroom

Picsart 23 12 07 10 29 54 319
Download the Fanport app now!
Appstore Badge
Google Play Badge 1

ടി10ൽ ആകെ 193 റൺസ് എടുക്കുന്നത് തന്നെ അത്ഭുതമായി കണക്കാക്കപ്പെടുന്ന അവസ്ഥയിൽ ഒറ്റയ്ക്ക് 193 റൺസ് അടിച്ച് ഹംസ സലീം ദാർ. യൂറോപ്യൻ ക്രിക്കറ്റ് സീരീസ് ടി10 മത്സരത്തിൽ വെറും 43 പന്തിൽ നിന്ന് 193 റൺസ് നേടി റെക്കോർഡ് പുസ്തകങ്ങൾ ഹംസ തകർത്തു.

ഹംസ സലീം 23 12 07 10 30 13 558

കാറ്റലൂന്യ ജാഗ്വാറിന് വേണ്ടി ബാറ്റ് ചെയ്ത ഹംസ സലീം ദാർ 22 സിക്‌സറുകളും 14 ബൗണ്ടറികളും പറത്തിയാണ് റെക്കോഡിൽ എത്തിയത്.ഹംസയുടെ പുറത്താകാതെയുള്ള 193 ടി10 ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്‌കോറാണ്. കാറ്റലൂനിയ ജാഗ്വാർ 10 ഓവറിൽ ആകെ 257 റൺസ് നേടി.

ഹോസ്പിറ്റൽറ്റ് ആയിരുന്നു കാറ്റലൂന്യ ജാഗ്വാറിന്റെ എതിരാളികൾ. അവരുടെ ഒരു ബൗളർ രണ്ടോവറിൽ ആകെ 73 റൺസ് വഴങ്ങി. സോഹാൽ ഹോസ്പിറ്റലറ്റിന് 8-104 മാത്രമെ മറുപടിയായി എടുക്കാൻ ആയുള്ളൂ.