കേരളം പ്രീക്വാർട്ടറിൽ!!! വിജയ് ഹസാരെ ട്രോഫിയിൽ ഇനി മഹരാഷ്ട്രയെ നേരിടും

Sports Correspondent

Updated on:

റെയിൽവേസിനോട് അവസാന ഗ്രൂപ്പ് മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയെങ്കിലും വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ഗ്രൂപ്പിൽ രണ്ടാം സ്ഥാനം. ഇന്ന് ഒഡീഷയോട് മുംബൈ തോറ്റെങ്കിലും കേരളവും പരാജയം വഴങ്ങി എന്നത് കേരളത്തിന് തിരിച്ചടിയായി.

ഇരു ടീമുകള്‍ക്കും ഗ്രൂപ്പ് ഘട്ടത്തിൽ 20 പോയിന്റാണുള്ളത്. കേരളം മുംബൈയോടും റെയിൽവേസിനോടും പരാജയപ്പെട്ടപ്പോള്‍ മുംബൈയ്ക്ക് ത്രിപുരയോടും ഒഡീഷയോടും തോൽവിയേറ്റു വാങ്ങേണ്ടി വന്നു.ഹെഡ് ടു ഹെഡിന്റെ മികവിൽ ആണ് കേരളത്തെ മുംബൈ മറികടന്നത്. കേരളത്തിന് മെച്ചപ്പെട്ട റൺ റേറ്റ് ഉണ്ടായിരുന്നു എങ്കിലും വിജയ് ഹസാരെയിൽ ഹെഡ് ടു ഹെഡ് ആണ് പരിഗണിക്കുക. ഇനി കേരളം പ്രീക്വാർട്ടറിൽ മഹാരാഷ്ട്രയെ നേരിടും.