രാഹുൽ ദ്രാവിഡിന്റെ കരാർ പുതുക്കാനുള്ള ചർച്ച ബി സി സി ഐ സജീവമാക്കുന്നു. രണ്ട് വർഷത്തെ കരാർ ദ്രാവിഡിന് നൽകാനാണ് ബി സി സി ഐ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ഇതുവരെ ദ്രാവിഡ് ഇന്ത്യക്ക് ഒപ്പം തുടരാൻ സമ്മതിച്ചിട്ടില്ല. ദ്രാവിഡ് ചില ഐ പി എൽ ക്ലബുകളുമായി ചർച്ചകൾ നടത്തുന്നുണ്ട് എന്നും റിപ്പോർട്ട് ഉണ്ട്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുമ്പ് ദ്രാവിഡ് കരാർ അംഗീകരിക്കും എന്നാണ് ബി സി സി ഐയുടെ പ്രതീക്ഷ.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും (ഡബ്ല്യുടിസി) ഏകദിന ലോകകപ്പിലും ഇന്ത്യയെ ഫൈനലിൽ എത്തിക്കാൻ ദ്രാവിഡിന് ആയിരുന്നു. അതുകൊണ്ട് തന്നെ ബി സി സി ഐ അദ്ദേഹത്തെ വിശ്വസിക്കാനും അടുത്ത ടി20 ലോകകപ്പിലും ദ്രാവിഡ് തന്നെ ടീമിനെ നയിക്കണം എന്നുമാണ് ആഗ്രഹിക്കുന്നത്.
ദ്രാവിഡ് സ്ഥാനം ഒഴിയുക ആണെങ്കിൽ ലക്ഷ്മൺ ആകും പകരക്കാരൻ ആവുക. ഇന്ത്യ ഓസ്ട്രേലിയ പരമ്പരയിൽ ഇപ്പോൾ വിവിഎസ് ലക്ഷ്മൺ ആണ് തൽക്കാലം ഇന്ത്യയെ പരിശീലിപ്പിക്കുന്നത്.