ഓസ്ട്രേലിയക്ക് എതിരായ രണ്ടാം ടി20യിലും ഇന്ത്യൻ വിജയം. ഇന്ന് തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ 44 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയ. ഇന്ത്യ ഉയർത്തിയ 236 എന്ന കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 191/9 റൺസ് മാത്രമെ എടുത്തുള്ളൂ. ഇതോടെ ഇന്ത്യ പരമ്പരയിൽ 2-0ന് മുന്നിൽ എത്തി. ടിം ഡേവിഡും സ്റ്റോയിനിസും മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ ഇന്ത്യക്ക് ഭീഷണി ഉയർത്തിയത്.
സ്റ്റോയിനിസ് 25 പന്തിൽ 45 റൺസും ടിം ഡേവിഡ് 22 പന്തിൽ 37 റൺസും എടുത്തു. 3 വിക്കറ്റ് എടുത്ത രവി ബിഷ്ണോയിയും 3 വിക്കറ്റ് എടുത്ത പ്രസിദ് കൃഷ്ണയും ഇന്ത്യക്ക് ആയി ബൗളു കൊണ്ട് തിളങ്ങി.
ഇന്ന് തിരുവനന്തപുരത്ത് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ 235-4 റൺ അടിച്ചു കൂട്ടി. ഓപ്പണ യശസ്വി ജയ്സ്വാൾ തുടങ്ങിയ വെടിക്കെട്ട് മറ്റെല്ലാ ബാറ്റർമാരും പിന്തുടരുകയായിരുന്നു. ജയ്സ്വാൾ പവർ പ്ലേയിൽ തന്നെ അർധ സെഞ്ച്വറിയിൽ എത്തുന്നത് കാണാൻ ആയി. 25 പന്തിൽ നിന്ന് 53 റൺസ് അടിച്ചു കൂട്ടി. 9 ഫോറും 2 സിക്സും അടങ്ങുന്നത് ആയിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്.
വൺ ഡൗൺ ആയി വന്ന ഇഷൻ കിഷനും അറ്റാക്ക് ചെയ്തു കളിച്ചു. 32 പന്തിൽ നിന്ന് 52 റൺസ് എടുക്കാൻ ഇഷൻ കിഷനായി. 4 സിക്സും 3 ഫോറും ഇഷൻ കിഷിൻ അടിച്ചു. മറുവശത്ത് റുതുരാജ് കരുതലോടെ ബാറ്റു ചെയ്ത് അർധ സെഞ്ച്വറി നേടി. 43 പന്തിൽ നിന്ന് 58 റൺസ് നേടാൻ ഗെയ്ക്വാദിനായി.
സൂര്യകുമാർ യാദവ് 10 പന്തിൽ 19 റൺസും റിങ്കു സിങ് 9 പന്തിൽ 31 റൺസും നേടി. റിങ്കു 19ആം ഓവറിൽ അബോടിനെ ഒരു ഓവറിൽ 25 റണ്ണാണ് അടിച്ചു പറത്തിയത്.