ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ അടിക്കുന്ന താരമായി രോഹിത് ശർമ്മ. ഇന്ന് ന്യൂസിലംഡിനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം നൽകിയ രോഹിത് ശർമ ക്രിസ് ഗെയിലിന്റെ രണ്ട് സിക്സ് റെക്കോർഡുകൾ ഇന്ന് മറികടന്നു. ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്ന റെൽകോർഡും ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്ന റെക്കോർഡും രോഹിതിന്റെ പേരിലായി.
49 സിക്സുകൾ അടിച്ച ഗെയ്ലിന്റെ റെക്കോർഡ് 50 സിക്സുകൾ അടിച്ച് രോഹിത് മറികടന്നു. ഇതു കൂടാതെ ഒരു ലോകകപ്പ് ടൂർണമെന്റിൽ 26 സിക്സുകൾ അടിച്ച ഗെയ്ലിന്റെ റെക്കോർഡ് ഈ ലോകകപ്പിലെ 27ആം സിക്സോടെ രോഹിത് മറികടന്നു. ഇന്ന് ആദ്യ 6 ഓവറിൽ തന്നെ രോഹിത് നാലു സിക്സുകൾ അടിച്ചു കഴിഞ്ഞു. രോഹിത് ശർമ്മ നേരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകൾ എന്ന ഗെയ്ലിന്റെ റെക്കോർഡും മറികടന്നിരുന്നു.