“രോഹിത് ശർമ്മയെ പോലെ ആരുമില്ല, അദ്ദേഹം ബാറ്റിംഗ് ഈസി ആക്കുന്നു” – വസീം അക്രം

Newsroom

ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ പ്രശംസിച്ച് പാകിസ്ഥാൻ ഇതിഹാസ ഫാസ്റ്റ് ബൗളർ വസീം അക്രം. അദ്ദേഹം ബാറ്റിംഗ് വളരെ എളുപ്പമാക്കുക ആണെന്ന് അക്രം പറഞ്ഞു. ഇന്ത്യ നെതർലാൻഡ്‌സിനെ തോൽപ്പിച്ചപ്പോൾ രോഹിത് അർദ്ധ സെഞ്ച്വറി നേടിയിരുന്നു‌. ഇതോടെ ഈ ലോകകപ്പിൽ രോഹിതിന്റെ ആകെ റൺസ് 503 ആയി.

രോഹിത് ശർമ്മ 23 11 12 23 26 34 980

എ സ്‌പോർട്‌സിനോട് സംസാരിച്ച അക്രം, അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിതിനെപ്പോലെ ഒരു കളിക്കാരനില്ലെന്നു പറഞ്ഞു, അദ്ദേഹം ബാറ്റിംഗ് വളരെ എളുപ്പമാക്കുന്നുവെന്നും കൂട്ടിച്ചേർത്തു. “അന്താരാഷ്ട്ര ക്രിക്കറ്റിൽ രോഹിത് ശർമ്മയെ പോലെ ഒരു കളിക്കാരനില്ല. വിരാട് കോഹ്‌ലി, ജോ റൂട്ട്, കെയ്ൻ വില്യംസൺ, ബാബർ അസം എന്നിവരെക്കുറിച്ചാണ് നമ്മൾ എന്നും സംസാരിക്കുന്നത്, എന്നാൽ രോഹിത് ശർമ്മ എന്ന വ്യക്തി വ്യത്യസ്തനാണ്. എതിരാളികളോ ബൗളിംഗ് ആക്രമണമോ എന്തുതന്നെയായാലും അദ്ദേഹം ബാറ്റിംഗ് വളരെ എളുപ്പമാക്കുന്നു, ”അക്രം പറഞ്ഞു