ഏകദിന ലോകകപ്പിലെ രണ്ടും മൂന്നും സ്ഥാനക്കാര്‍ ഏറ്റുമുട്ടുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ന്യൂസിലാണ്ട്. ഇന്ന് വിജയം ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്കയെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കും. അതേ സമയം ന്യൂസിലാണ്ടിന്റെ പരാജയം ഓസ്ട്രേലിയ പാക്കിസ്ഥാന് എന്നിവര്‍ക്ക് സെമി സാധ്യത വര്‍ദ്ധിപ്പിക്കുവാന്‍ ഇടയാക്കും.
തബ്രൈസ് ഷംസിയ്ക്ക് പകരം ദക്ഷിണാഫ്രിക്കന്‍ നിരയിലേക്ക് കാഗിസോ റബാഡ എത്തുമ്പോള്‍ ലോക്കി ഫെര്ഗൂസണ് പകരം ടിം സൗത്തി ടീമിലേക്ക് എത്തുന്നു.
ദക്ഷിണാഫ്രിക്ക: Quinton de Kock(w), Temba Bavuma(c), Rassie van der Dussen, Aiden Markram, Heinrich Klaasen, David Miller, Marco Jansen, Gerald Coetzee, Keshav Maharaj, Kagiso Rabada, Lungi Ngidi
ന്യൂസിലാണ്ട്: Devon Conway, Will Young, Rachin Ravindra, Daryl Mitchell, Tom Latham(w/c), Glenn Phillips, James Neesham, Mitchell Santner, Matt Henry, Tim Southee, Trent Boult