മുഹമ്മദ് സിറാജിന്റെ ഇന്ത്യൻ ടീമിലെ റോൾ മുഹമ്മദ് ഷമി ഏറ്റെടുത്തു കഴിഞ്ഞു എന്ന് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഷെയ്ൻ വാട്‌സൺ. സിറാജിനെ ഷമി ഓവർ ടൈക് ചെയ്തു കഴിഞ്ഞു എന്നും വാട്സൺ പറഞ്ഞു. ടൂർണമെന്റിൽ രണ്ട് മത്സരങ്ങൾ മാത്രം കളിച്ച ഷമി 9 വിക്കറ്റുകൾ വീഴ്ത്തി കഴിഞ്ഞു.
“ഇന്ത്യയ്ക്ക് ഇത് ഒരു നല്ല പ്രശ്നമാണ്. എല്ലാ കളിക്കാരും മികച്ച രീതിയിൽ കളിക്കുന്ന അവിശ്വസനീയമായ ഫോമിലുള്ള ഒരു ടീമിന്റെ അടയാളമാണിത്. എന്റെ മനസ്സിൽ, കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഷമി പന്തെറിഞ്ഞ രീതി കാരണം ഷമി സിറാജിന്റെ സ്ഥാനം ഏറ്റെടുത്തു കഴിഞ്ഞു. അവൻ അവിശ്വസനീയമാം വിധത്തിൽ ആണ് പന്തെറിഞ്ഞത്” വാട്‌സൺ പറഞ്ഞു.
“ഇംഗ്ലണ്ടിനെതിരെ നമ്മൾ കണ്ടത് പോലെ ഷമി മികച്ച നിലയിലായിരിക്കുമ്പോൾ, അദ്ദേഹത്തിനെ കളിക്കാൻ വളരെ ബുദ്ധിമുട്ടാണ്. അവന്റെ ലെങ്ത് വളരെ കൃത്യമായതിനാൽ, അത് എല്ലായ്‌പ്പോഴും സ്റ്റമ്പിലേക്ക് എത്തും. ഹാർദിക് പരിക്കേറ്റ് പോയത് നിർഭാഗ്യകരമാണ്. എന്നാൽ അതിനർത്ഥം ഷമിക്ക് ഒരു അവസരം ലഭിച്ചു എന്നാണ്, എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹം സിറാജിനെ മറികടന്നു” വാട്സൺ കൂട്ടിച്ചേർത്തു.