ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഈ ശനിയാഴ്ച പരിശീലനം പുനരാരംഭിക്കും. താരത്തെ വേദനയുടെ ഇഞ്ചക്ഷൻ നൽകി കളിപ്പിക്കുന്നത് ഇന്ത്യ നേരത്തെ ആലോചിച്ചിരിന്നു എങ്കിലും അത് വേണ്ട എന്നും പരിക്ക് ഭേദമാകട്ടെ എന്നുമാണ് ഇന്ത്യയുടെ ഇപ്പോഴത്തെ തീരുമാനം. രണ്ടാഴ്ച എങ്കിലും പരിക്ക് മാറാൻ എടുക്കും എന്നാണ് റിപ്പോർട്ട്. സെമി ഫൈനലിന് ഹാർദിക് തിരികെയെത്തും എന്ന് ഇന്ത്യ വിശ്വസിക്കുന്നു.
ഹാർദികിന് ലിഗമന്റ് ഇഞ്ച്വറി ആണ്. അടുത്ത മൂന്ന് മത്സരങ്ങൾ എങ്കിലും ഹാർദികിന് നഷ്ടമാകും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇംഗ്ലണ്ട്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്ക് എതിരായ മത്സരമാകും നഷ്ടമാകുക. ഇന്ത്യക്ക് ഇത് വലിയ തിരിച്ചടിയാകും. ബംഗ്ലാദേശിന് എതിരായ മത്സരത്തിൽ ബൗൾ ചെയ്യുന്നതിനിടയിൽ ഹാർദിക് പാണ്ഡ്യക്ക് ഏറ്റ പരിക്ക് ആണ് താരത്തിന് തിരിച്ചടി ആയത്.
ഹാർദിക് ഇപ്പോൾ ബെംഗളൂരു നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ആണ് ഉള്ളത്. ന്യൂസിലൻഡിന് എതിരായ മത്സരത്തിൽ ഹാർദിക് കളിച്ചിരുന്നില്ല. ഹാർദിക് ഇല്ല എങ്കിൽ ന്യൂസിലൻഡിന് എതിരെ എന്ന പോലെ മുഹമ്മദ് ഷമിയെയും സൂര്യകുമാറിനെയും ഇന്ത്യ ആദ്യ ഇലവനിൽ നിലനിർത്തും എന്ന് പ്രതീക്ഷിക്കാം.