ട്രാവലിംഗ് റിസര്‍വ് താരങ്ങളായി മാത്യൂസിനെയും ചമീരയെയും പ്രഖ്യാപിച്ച് ശ്രീലങ്ക

Sports Correspondent

ലോകകപ്പിനുള്ള സ്ക്വാഡിലേക്ക് ട്രാവലിംഗ് റിസര്‍വുകളെ പ്രഖ്യാപിച്ച് ശ്രീലങ്ക. ആഞ്ചലോ മാത്യൂസിനെയും ദുഷ്മന്ത ചമീരയെയും ആണ് ശഅരീലങ്ക പ്രഖ്യാപിച്ചിരിക്കുന്നത്. ടീമിലെ ഏതാനും താരങ്ങള്‍ക്ക് പരിക്ക് അലട്ടുന്നതിനാലാണ് ശ്രീലങ്കയുടെ ഈ തീരുമാനം. വനനി്‍ഡു ഹസരംഗയില്ലാതെ എത്തിയ ലങ്കയ്ക്ക് പിന്നീട് മഹീഷ് തീക്ഷണയുടെ സേവനം നഷ്ടമായി.

Chameera

മതീഷ പതിരാനയും ദസുന്‍ ഷനകയും പരിക്കിന്റെ പിടിയിലായപ്പോള്‍ ഷനക ടൂര്‍ണ്ണമെന്റിൽ നിന്ന് തന്നെ പുറത്തായി. ഇതിനെത്തുടര്‍ന്ന് ചമിക കരുണാരത്നേയെ ശ്രീലങ്ക സ്ക്വാഡിൽ ചേര്‍ത്തു. മാത്യൂസും ചമീരയും ഒക്ടോബര്‍ 20ന് ടീമിനൊപ്പം ചേരുമെന്നാണ് അറിയുന്നത്. ഒക്ടോബര്‍ 21ന് നെതര്‍ലാണ്ട്സുമായാണ് ശ്രീലങ്കയുടെ അടുത്ത മത്സരം.