ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ കേരള താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് കേരള ഗവൺമെന്റ്

Newsroom

ഏഷ്യന്‍ ഗെയിംസില്‍ മെഡലുകള്‍ നേടിയ കേരളത്തിന്റെ സ്വന്തം കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചു. സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയും, വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷം രൂപയും വെങ്കലം നേടിയവര്‍ക്ക് 12.5 ലക്ഷം രൂപയും പാരിതോഷികം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കേരള 23 10 18 19 56 38 837

ഇത്തവണ നാലു സ്വര്‍ണവും ആറു വെള്ളിയും രണ്ടു വെങ്കലവും ഉള്‍പ്പെടെ രാജ്യത്തിനു വേണ്ടി 12 മെഡലുകളാണ് മലയാളി താരങ്ങള്‍ സ്വന്തമാക്കിയത്. 4‐400 മീറ്റര്‍ റിലേയില്‍ മുഹമ്മദ് അജ്മലും മുഹമ്മദ് അനസും ഹോക്കിയില്‍ പി. ആര്‍. ശ്രീജേഷും ക്രിക്കറ്റില്‍ മിന്നുമണിയും സ്വര്‍ണം നേടി. എച്ച്. എസ്. പ്രണോയ്, എം. ആര്‍. അര്‍ജുന്‍, മുഹമ്മദ് അഫ്‌സല്‍, മുഹമ്മദ് അജ്മല്‍, എം. ശ്രീശങ്കര്‍, ആന്‍സി സോജന്‍ എന്നിവര്‍ വെള്ളിയും പ്രണോയ്, ജിന്‍സണ്‍ ജോണ്‍സണ്‍ എന്നിവര്‍ വെങ്കലവും നേടി.