പാകിസ്ഥാൻ പേസർ ഹാരിസ് റൗഫിന്റെ പ്രകടനത്തെ വിമർശിച്ച് വസീം അക്രം. ഇന്ത്യക്കെതിരെ 6 ഓവറിൽ 43 റൺസ് വഴങ്ങിയ റൗഫിന് വിക്കറ്റ് വീഴ്ത്താൻ കഴിഞ്ഞിരുന്നില്ല. ലോകകപ്പിൽ ഇതിനു മുന്നേയുള്ള മത്സരങ്ങളിലും ബാറ്റർമാർ റൗഫിനെതിരെ ഏറെ റൺസ് നേടിയിരുന്നു. ബാറ്റർമാർ ആക്രമിച്ചു കളിക്കുമ്പോൾ മാത്രമാണ് റൗഫിന് വിക്കറ്റ് കിട്ടുന്നത് എന്ന് അക്രം പറഞ്ഞു.
“ഹാരിസ് റൗഫിനെക്കുറിച്ച് സംസാരിക്കുമ്പോൾ പാകിസ്ഥാന്റെ പ്രധാന ബൗളറാണെങ്കിലും അദ്ദേഹത്തിന്റെ ബൗളിംഗ് ആരെയും ഭയപ്പെടുത്തുന്ന ഒന്ന് ഇല്ല. ബാറ്റർമാർ അദ്ദേഹത്തെ അടിക്കാബ് ശ്രമിക്കുമ്പോൾ മാത്രമേ അദ്ദേഹം വിക്കറ്റ് വീഴ്ത്തുകയുള്ളൂവെന്ന് ഞാൻ കരുതുന്നു. റൗഫ് ബുംറ ചെയ്തതുപോലെ പന്ത് സ്വിംഗ് ചെയ്ത് വിക്കറ്റ് വീഴ്ത്തുന്നത് ഞാൻ കണ്ടിട്ടില്ല.” അക്രം പറഞ്ഞു.
“അദ്ദേഹത്തിന് പേസ് ഉണ്ട്, പക്ഷേ ഏകദിന ക്രിക്കറ്റിനായി അവന്റെ ഒരു പാട് ബൗളിംഗ് മെച്ചപ്പെടുത്തേണ്ടതുണ്ട്, ”അക്രം കൂട്ടിച്ചേർത്തു.