ഇന്ത്യക്കെതിരെ പാകിസ്താൻ ഫഖർ സമാനെ കളിപ്പിക്കണം എന്ന് അക്തർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ അബ്ദുള്ള ഷഫീക്കിന്റെ പങ്കാളിയായി ഫഖർ സമാനെ പാകിസ്താൻ ഇറക്കണം എന്ന് അക്തർ‌. ഓപ്പണർ ഇമാം ഉൾ ഹഖിന് മാറ്റി ഫഖർ സമനെ കളിപ്പിക്കണം എന്നാണ് മുൻ പാകിസ്ഥാൻ പേസർ ഷൊയ്ബ് അക്തർ പറഞ്ഞത്. പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം ഇന്ത്യയ്‌ക്കെതിരെ ഫോമിൽ ഉയരും എന്നും അക്തർ പറഞ്ഞു.

ഫഖർ 23 10 13 23 30 34 048

നെതർലൻഡ്‌സിനെതിരെ മത്സരത്തിൽ ഫഖർ സമന് 12 റൺസ് മാത്രമേ നേടാനായിരുന്നുള്ളൂ.,തുടർന്ന് ശ്രീലങ്കൻ മത്സരത്തിൽ നിന്ന് അദ്ദേഹം പുറത്തായി. പകരം വന്ന ശഫീഖ് തിളങ്ങുകയും ചെയ്തു. ഇമാം ഉൽ ഹഖിനെ മാറ്റിയാൽ പാകിസ്താൻ ബാറ്റിംഗ് ലൈനപ്പിന് സ്ഥിരത കിട്ടുമെന്നു അക്തർ പറയുന്നു.

“പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ അല്ല എന്ന് ഇന്ത്യ ഓർക്കണം. പാകിസ്ഥാൻ പാകിസ്ഥാൻ ആണ്. , ഇന്ത്യക്ക് എതിരായ മത്സരത്തിൽ തന്റെ ക്യാപ്റ്റൻസിക്ക് മൂർച്ച കൂട്ടാൻ അദ്ദേഹം നോക്കും. ബാബർ ഒരു ബിഗ് ഗെയിംസ് കളിക്കാരനാണ്, അവൻ ഇന്ത്യയ്ക്കെതിരെ ധാരാളം റൺ സ്കോർ ചെയ്യും.’ അക്തർ പറഞ്ഞു.

“അബ്ദുല്ല ഷഫീഖിനൊപ്പം, ഇമാം-ഉൾ-ഹഖിന് പക്രം ഫഖർ സമാൻ കളിക്കണം എന്ന് താൻ വ്യക്തിപരമായി ആഗ്രഹിക്കുന്നു. അബ്ദുള്ള ഷഫീഖ് പാക്കിസ്ഥാന്റെ ബാറ്റിംഗിൽ സ്ഥിരത കൊണ്ടുവന്നു,” ഷൊയ്ബ് അക്തർ പറഞ്ഞു.