അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ ഈ ലോകകപ്പിൽ നിന്നുള്ള തന്റെ മാച്ച് ഫീ മുഴുവൻ തന്റെ ജന്മനാട്ടിലെ ഭൂകമ്പത്തിന്റെ ഇരകളെ സഹായിക്കാൻ നൽകും എന്ന് പറഞ്ഞു. ശനിയാഴ്ച അഫ്ഗാനിസ്ഥാനിൽ ഉണ്ടായ രണ്ട് ഭൂകമ്പങ്ങളിൽ 2500ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
ദുരന്തത്തിൽപ്പെട്ടവരെ പിന്തുണയ്ക്കുന്നതിനായി ഒരു ധനസമാഹരണ കാമ്പെയ്ൻ ആരംഭിക്കാനും പദ്ധതിയിട്ടിട്ടുണ്ടെന്ന് താരം ട്വിറ്ററിൽ പറഞ്ഞു. “അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ പ്രവിശ്യകളിൽ ഉണ്ടായ ഭൂകമ്പത്തിന്റെ ദാരുണമായ അനന്തരഫലങ്ങൾ ഞാൻ വളരെ സങ്കടത്തോടെ കാണുന്നു. എന്റെ ഈ ലോകകപ്പിലെ മുഴുവൻ മാച്ച് ഫീസും ദുരിതബാധിതരെ സഹായിക്കാൻ ഞാൻ സംഭാവന ചെയ്യുന്നു. താമസിയാതെ, ആളുകളെ പിന്തുണയ്ക്കാൻ കഴിയുന്നവരെ ചേർത്ത് ഞങ്ങൾ ഒരു ധനസമാഹരണ കാമ്പെയ്നും ആരംഭിക്കും.” റാഷിദ് പറഞ്ഞു.